നാളെയാണ് എജു കഫെ


ദോഹ: പ്ലസ്ടു കഴിഞ്ഞാൽ ഇനിയെന്ത്...? ബിരുദ പഠനത്തിന് ഏത് കോഴ്സെടുക്കും, ഏത് സർവകലാശാലയിൽ പഠിക്കും. ​ഏറ്റവും മികച്ച തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാൻ എങ്ങനെ പഠിക്കണം.... കുട്ടികളുടെ പഠനവഴി തെരഞ്ഞെടുക്കാൻ ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്കും പഠനത്തിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും വഴികാട്ടിയായി ‘ഗൾഫ് മാധ്യമം - എജു കഫെ’ വെള്ളിയാഴ്ച ഖത്തറിൽ ആരംഭിക്കുന്നു. പ്രവാസലോകത്തെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഗൾഫിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ പ്രദർശനമായ എജു കഫെ ആദ്യമായി ഖത്തറിലെത്തുന്നത്.

വെള്ളി, ശനി ദിവസങ്ങളിലായി അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടക്കുന്ന എജു കഫെക്കായി തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി വിദ്യാർഥികളുമായി സംവദിക്കുന്ന കരിയർ, വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെടെ പ്രമുഖർ വ്യാഴാഴ്ച ദോഹയിലെത്തും. വിദ്യാർഥികൾക്ക് പഠനത്തിൽ വഴികാട്ടുന്നതിനൊപ്പം കരിയർ അഭിരുചി തിരിച്ചറിയാൻ സഹായിക്കുന്ന സിജിയുടെ ‘സി ഡാറ്റ്’ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതാനും എജു കഫെയിൽ അവസരമുണ്ട്. ഏറെ ശാസ്ത്രീയമായി നടത്തുന്ന അഭിരുചി പരീക്ഷക്ക് 100 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. www.cigicareer.com/cdat എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത്, എജു കഫെ വേദിയിൽ ഫീസടച്ച് അഭിരുചി പരീക്ഷയെഴുതാം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ‘www.myeducafe.com’ എന്ന ലിങ്കിൽ പ്രവേശിച്ച് എജു കഫെയിൽ പ​ങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - Tomorrow is Edu Cafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT