ദോഹ: ഖത്തറില്‍ അല്‍ഖീസ ഇന്റര്‍ചേഞ്ച് പാലത്തിലെ ഒരു വശത്തേക്കുള്ള ഗതാഗതം 11ന് അർധരാത്രി മുതൽ ആറു മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ കാലയളവില്‍, അല്‍ ഖീസ റൗണ്ട് എബൗട്ടിലേക്ക് പോകുന്നവർക്ക് അല്‍ ഖറൈത്തിയാത്ത് സ്ട്രീറ്റ് ഉപയോഗിച്ച് കെന്റക്കി റൗണ്ട് എബൗട്ടില്‍ എത്തിച്ചേരാം.
തുടര്‍ന്ന്, സുഹൈല്‍ ബിന്‍ നാസര്‍ അല്‍ അത്തിയ സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് ജങ്ഷനില്‍ എത്തിച്ചേരുക.
ദോഹയിലേക്ക് പോകേണ്ടവർ അല്‍ ഷമാല്‍ റോഡിന്റെ സര്‍വിസ് റോഡ് ഉപയോഗിക്കണം. അല്‍ റുവൈസിലേക്കോ മറ്റു വടക്കന്‍ മേഖലകളിലേക്കോ പോകേണ്ടവര്‍ ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ജാസിം ബിന്‍ മുഹമ്മദ് സ്ട്രീറ്റ് ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.