ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ 40ാം വാർഷിക സമാപന സമ്മേളനം ഓൺലൈൻ വഴി സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ ഖത്തർ മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ മുഖ്യാതിഥിയായി പങ്കെടുത്തു.
ലോകവ്യാപകമായി ഇസ്ലാമും മുസ്ലിംകളും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യഥാർഥ ഇസ്ലാമിക പ്രബോധനം ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും ഖുർആൻ പഠിക്കുകയും പ്രവാചകചര്യയനുസരിച്ച് ജീവിക്കുകയും ചെയ്യുകയെന്നത് മുസ്ലിംകളുടെ ബാധ്യതയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ 40 വർഷക്കാലമായി പ്രവാസി മലയാളി സമൂഹത്തിൽ വിദ്യാഭ്യാസ, മത, സാംസ്കാരിക, സാമൂഹിക, മാനുഷിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെൻററിെൻറ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പ്രശസ്ത പണ്ഡിതനും ഹുദ ടി.വിയിലെ അവതാരകനുമായ ഡോക്ടർ മുഹമ്മദ് സാലിഹ് (യു.എസ്.എ) മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ.എം സംസ്ഥാന അധ്യക്ഷൻ ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ സംസാരിച്ചു. ശമീമ ഇസ്ലാഹിയ, അബ്ദുൽ റഊഫ് മദനി തുടങ്ങിയവർ സംസാരിച്ചു. 40ാം വാർഷിക പരിപാടിയുടെ ഭാഗമായി ഇസ്ലാഹി സെൻറർ അർഹരായ 40 കുടുംബങ്ങൾക്ക് വീട്, 40 കുടിവെള്ള പദ്ധതികൾ, 40 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുടങ്ങി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ദോഹ സഫാരി ഗ്രൂപ് എം.ഡി. അബൂബക്കർ മടപ്പാട്ട് പദ്ധതികളുടെ പ്രഖ്യാപനം നിർവഹിച്ചു.
40 വർഷക്കാലത്തെ പ്രവർത്തനങ്ങൾ ചിത്രീകരിച്ച ഡോക്യുമെൻററി എം.ഇ.എസ് പ്രസിഡൻറ് അബ്ദുൽ കരീം പ്രകാശനം ചെയ്തു. സ്മൃതിപഥം എന്ന പേരിൽ ഇറക്കിയ വാർഷിക സമ്മേളന സപ്ലിമെൻറ്, സ്റ്റാർ വിഷൻ ജനറൽ മാനേജർ നന്ദകുമാർ, ജാസ്ക്കോ മാനേജിങ് ഡയറക്ടർ ഹനീഫക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് യു. ഹുസൈൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അക്ബർ കാസിം ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മുഹമ്മദലി ഫാറൂഖി ഖിറാഅത്ത് നടത്തി. ഫൈസൽ കാരട്ടിയാട്ടിൽ സ്വാഗതവും ബഷീർ പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.