ദോഹ: ജി.സി.സി പൗരന്മാർക്ക് ഏകീകൃത ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി.സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച വിഡിയോ േകാൺഫറൻസ് വഴി നടത്തിയ വാരാന്തയോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് നിയമം.
2007ലെ നാലാം നമ്പർ നിയമമാണ് എല്ലാ ജി.സി.സി പൗരന്മാർക്കും പൊതുഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയുള്ള ലീഗൽ ആൻഡ് ലെജിേസ്ലറ്റിവ് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറാ കൗൺസിൽ ചർച്ചചെയ്യുകയും കരട് നിയമത്തിന് അംഗീകാരം നൽകുകയുമായിരുന്നു. തങ്ങളുെട രാജ്യത്ത് അല്ലാതെ മറ്റ് ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജി.സി.സി പൗരന്മാരും നിയമത്തിന് കീഴിൽ വരും. തൊഴിലുടമ ഏതെങ്കിലും തരത്തിലുള്ള 'എൻറ് ഓഫ് സർവിസ് ഗ്രാറ്റ്വിറ്റി' നൽകാൻ ബാധ്യസ്ഥനല്ല എന്ന ഭേദഗതിയും ചേർന്നതാണ് ഈ കരട് നിയമം. മറ്റ് ജി.സി.സി രാജ്യങ്ങളുെട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും കരട് നിയമം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.