ദോഹ: ജി.സി.സിയിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖിന്റെ 'നഴ്സസ് സ്പോർട്സ് ഫിയസ്റ്റ'യുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നായി എട്ടു ടീമുകൾ മാറ്റുരച്ചു. ഖത്തർ റെഡ് ക്രസന്റ് ഹെൽത്ത് സെന്ററിലെ ആൽഫ എഫ്.സി വിജയികളായി.
മെഡിക്കോസ് എഫ്.സി റണ്ണർ അപ്പായി. പ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി നിസാർ കാമശ്ശേരിയെയും ബെസ്റ്റ് ഗോൾ കീപ്പറായി ഷഫീറിനെയും തിരഞ്ഞെടുത്തു.
വിവിധ ടീമുകൾക്കുവേണ്ടി 120 നഴ്സുമാർ ടൂർണമെന്റിൽ മാറ്റുരച്ചു. യുണീഖ് പാട്രണും വിഷൻ ഗ്രൂപ് എം.ഡിയുമായ നൗഫൽ, സെക്രട്ടറി സാബിദ് പാമ്പാടി, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഷെജി, ഐ.സി.ബി.എഫ് സെക്രട്ടറി സാബിത്, ഡോ. ഫുവാദ് തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.
സമാപനച്ചടങ്ങിൽ യുണീഖ് പ്രസിഡന്റ് മിനി സിബി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ വിശിഷ്ടാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം ട്രോഫിയും കാഷ് പ്രൈസും നൽകി.
ലുസൈൽ ഫുട്ബാൾ ക്ലബ് പ്രസിഡന്റ് നവാഫ് അൽ മുദാക റണ്ണർ ട്രോഫിയും കാഷ് പ്രൈസും കൈമാറി.
ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ മോഹൻ, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ യു. സാദിക്ക്, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് തുടങ്ങിയവർ വിജയികളെ ആദരിച്ചു.
കോവിഡ് മഹാമാരിയിലെ മികവുറ്റ സേവനത്തിന് എച്ച്.എം.സി ആംബുലൻസ് ടീമിനെയും ഖത്തർ വാക്സിനേഷൻ സെന്റർ ഓപറേഷനൽ മാനേജർ ലത്തീഫിനേയും ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ആദരിച്ചു. പ്രസിഡന്റ് മിനി സിബി അംബാസഡർക്ക് ഉപഹാരം നൽകി.
ഇന്ത്യൻ നഴ്സിങ് കമ്യൂണിറ്റിയുടെ കായികമികവിനായി ഇത്തരം കായികമത്സരങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കായികവിഭാഗം തലവൻ നിസാർ ചെറുവത്ത് പറഞ്ഞു.
സ്പോർട്സ് ഫിയസ്റ്റയുടെ അവസാന ഇനമായ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ വൈകാതെ നടക്കുമെന്ന് കായികവിഭാഗം അംഗം അജ്മൽ ഷംസ് അറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.