ദോഹ: കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾ മറികടക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നടപടികൾ കൂടുതൽ വേഗത്തിലാക്കണമെന്നും ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഖത്തർ ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അന്താരാഷ്്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് കടുത്ത പ്രതിബന്ധമാണ് ഇത് സൃഷ്ടിക്കുന്നതെന്നും ഖത്തർ വ്യക്തമാക്കി. കാലാവസ്ഥയും സുരക്ഷയുമായി ബന്ധപ്പെട്ട് ഐക്യരാഷ്്ട്രസഭ സുരക്ഷ സമിതിയുടെ സംവാദത്തിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കിയത്.
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഖത്തർ ദേശീയ തലത്തിൽ തന്നെ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കാലാവസ്ഥ വ്യതിയാനത്തിനെതിരായ അന്താരാഷ്്ട്ര പോരാട്ടത്തിൽ ഖത്തർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശൈഖ അൽയാ സൈഫ് ആൽഥാനി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനായി ബഹുമുഖ അന്താരാഷ്്ട്ര നടപടി അനിവാര്യമാെണന്നും അവർ വ്യക്തമാക്കി. കാലാവസ്ഥ മാറ്റങ്ങളുടെ വെല്ലുവിളി കൂടുതൽ നേരിടുന്ന ദ്വീപ് രാഷ്്ട്രങ്ങൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 100 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. 2019ൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് അമീർ പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ പോരാടുന്നതിന് ഖത്തർ ഡെവലപ്മെൻറ് ഫണ്ടിൽ നിന്നുള്ള പ്രത്യേക സാമ്പത്തിക പിന്തുണയും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.