ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ നുചിനുമാ യി അമീരി ദിവാൻ ഓഫിസിൽ കൂടിക്കാഴ്ച നടത്തി.
ഇരു സൗഹൃദരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തെക്കുറിച്ചും ഭീകരതക്കെതിരായ യോജിച്ച ശ്രമങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു. മേഖല തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള സംഭവവികാസങ്ങളും വിഷയമായി. ട്രഷറി സെക്രട്ടറിക്കൊപ്പം ഉന്നതതല ഉദ്യോഗസ്ഥ സംഘവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.