ദോഹ: അഫ്ഗാനിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നതിനായുള്ള അവസാനഘട്ട ചർ ച്ചയിൽ ഏറെ പ്രതീക്ഷ. 18 വർഷമായി നീണ്ടുനിൽക്കുന്ന അഫ്ഗാൻ പ്രതിസന്ധിയും സം ഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്ക- താലിബാൻ സമാ ധാന ചർച്ച പരമ്പരയിലെ സുപ്രധാനഘട്ടത്തിനാണ് കഴിഞ്ഞ ദിവസം ദോഹയിൽ തുടക്കമായത്. സമാധാനത്തിനുള്ള കരാർ ഇരുകൂട്ടരും തയാറാക്കുമെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. അവസാന ഘട്ട ചർച്ചയാകാം ഇതെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്ഗാനിസ്താനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനുള്ള തീരുമാനം ചർച്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന ചർച്ചകളിൽ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അഫ്ഗാനിലേക്കുള്ള അമേരിക്കൻ സമാധാന ദൂതൻ സൽമാനി ഖലിൽസാദ് നേരത്തേ തന്നെ ദോഹയിൽ എത്തിയിരുന്നു. ഇദ്ദേഹവും ചർച്ചയിൽ പെങ്കടുക്കുന്നുണ്ട്. അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിൻമാറ്റം പൂർണമായും നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. ദോഹയിൽ നടക്കാനിരിക്കുന്ന ചർച്ചകൾ അമേരിക്കൻ സേനയുടെ പിൻമാറ്റത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്നും ഖലീൽസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മികച്ചൊരു സമാധാന കരാറിനായി ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 13ന് മുന്നോടിയായി അമേരിക്കൻ സേനയെ പിൻവലിക്കുന്നതിന് ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചർച്ചകളുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. 20,000ത്തോളം അമേരിക്കൻ സൈനികരാണ് നിലവിൽ അഫ്ഗാനിലുള്ളത്. അഫ്ഗാന് പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്നും ഇതിനായുള്ള മധ്യസ്ഥശ്രമം ഖത്തർ തുടരുമെന്നും വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ. മുത്ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം ഏഴു ചർച്ചകൾ ഇരുകക്ഷികളും തമ്മിൽ ദോഹയിൽ നടന്നുകഴിഞ്ഞു. കഴിഞ്ഞ ജൂണിൽ ദോഹയിൽ നടന്ന ഇൻട്രാ അഫ്ഗാന് സമ്മേളനത്തിൽ സമാധാനത്തിനായുള്ള സുപ്രധാനമായ നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. യു.എസ് സേനയുടെ പിന്മാറ്റം, അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിെൻറയോ സുരക്ഷക്കെതിരായി ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അഫ്ഗാന് മണ്ണ് ഉപയോഗിക്കുന്നത് തടയുക, സമഗ്രമായ വെടിനിര്‍ത്തലിന് വഴിതെളിയിക്കുന്ന വിധത്തില്‍ ആക്രമണങ്ങള്‍ കുറക്കല്‍, സമഗ്രമായ വെടിനിര്‍ത്തല്‍ തുടങ്ങിയ ഘടകങ്ങളിലൂന്നിയാണ് അന്ന് സമ്മേളനം നടന്നത്. അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 60ലധികം അഫ്ഗാനികള്‍, വനിതകള്‍, താലിബാന് പ്രതിനിധികള്‍, അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുൾപ്പെടെ വിവിധ മേഖലയിലുള്ളവർ സമ്മേളനത്തിൽ പെങ്കടുത്തിരുന്നു.
സുപ്രധാന വ്യവസ്ഥകളെ അടിസ്ഥാനമാക്കി സമാധാനത്തിനായുള്ള റോഡ് മാപ്പും സമ്മേളനം അംഗീകരിച്ചിരുന്നു. പ്രശ്നങ്ങള്‍ സിവിലിയന്മാരെ ബാധിക്കരുതെന്നും സിവിലിയന്‍ അപകടങ്ങള്‍ പൂജ്യമായി കുറക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് അന്ന് താലിബാന് പ്രതിനിധിസംഘത്തിലെ അംഗം ക്വാറി ദിന് മുഹമ്മദ് ഹനീഫ് അല്‍ജസീറ ചാനലിനോട് പ്രതികരിച്ചത്. അഫ്ഗാന് ജനത സംരക്ഷിക്കപ്പെടണമെന്നത് എല്ലായിപ്പോഴും തങ്ങളുടെ ആവശ്യമാണെന്നും അവരല്ല ഒരിക്കലും ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. മറ്റു യുദ്ധങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും അഫ്ഗാനെ പ്രതിരോധിക്കണം. അഫ്ഗാെൻറ മൂല്യങ്ങളെ രാജ്യാന്തര സമൂഹം ബഹുമാനിക്കേണ്ടതിെൻറ ആവശ്യകതയും സമ്മേളനത്തിെൻറ അന്തിമ പ്രസ്താവനയില്‍ ഉൾക്കൊള്ളുന്നുണ്ട്. ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ സമാധാന ചര്‍ച്ചകളെ പിന്തുണക്കണം. എല്ലാ കാര്യങ്ങളും അ ഫ്ഗാനിസ്താെൻറ നല്ല താല്പര്യത്തിനനുസൃതമായിട്ടായിരിക്കണമെന്നും അന്തിമപ്രസ്താവനയിൽ പറയുന്നു. ഇന്‍ട്രാ അഫ്ഗാന് സമാധാന ചര്‍ച്ചകള്‍ വിജയകരമാണെന്നാണ് വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ. മുസ്ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനി സമ്മേളനത്തിെൻറ സമാപന സെഷനില്‍ പറഞ്ഞത്.സമാധാന ചര്‍ച്ചകളില്‍ ഖത്തറിെൻറ പങ്ക് സുപ്രധാനമാണെന്ന് അമേരിക്കന്‍ നയതന്ത്ര വിദഗ്ധനും ന്യൂയോര്‍ക് യൂനിവേഴ്സിറ്റിയിലെ സെൻറര്‍ ഓണ്‍ ഇൻറര്‍നാഷനല്‍ കോർപറേഷന് ഡയറക്ടറുമായ ഡോ. ബാര്‍നെറ്റ് റൂബിന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.