ദോഹ: തൃശൂർ വാടാനപ്പള്ളി പ്രവാസി സെക്യുലർ അസോസിയേഷന്റെ രണ്ടാം വാർഷികവും പ്രവാസത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങൾക്കുള്ള സ്നേഹാദരവും ഓണാഘോഷവും സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന സംഗമം വാപ്സ പ്രസിഡന്റ് കെ.വി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.
നാടിന്റെ സ്പന്ദനങ്ങളിൽ നിസ്തുല സേവനങ്ങൾ നൽകി പതിറ്റാണ്ടുകളുടെ പ്രവാസം പിന്നിടുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് സ്നേഹാദരമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജാഫർഖാൻ, എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദു റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട വാടാനപ്പള്ളി നിവാസികളായ 80 അംഗങ്ങൾക്ക് സ്നേഹാദരത്തിന്റെ ഭാഗമായി ഉപഹാരം സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. നാട്ടിൽനിന്നെത്തിയ പി.എം. ഖാലിദിനെ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി ജലാൽ അയ്നിക്കൽ സ്വാഗതവും ട്രഷറർ യൂനസ് ഹനീഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.