ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഖത്തർ ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. 'എെൻറ മൂല്യങ്ങൾ, വ്യക്തിത്വത്തെ നിർവചിക്കുന്നു' എന്ന തലക്കെട്ടിൽ പ്രദർശനം സംഘടിപ്പിച്ചു. അറബിക് പുരാവസ്തുക്കൾ, ചരിത്രവസ്തുക്കളുടെ പ്രദർശനം, പരമ്പരാഗത ഖത്തരി ആഭരണങ്ങൾ, ഖത്തറിെൻറ പ്രധാന നിർമിതികൾ, ആദ്യകാല ആയുധങ്ങൾ തുടങ്ങിയവയുടെ മാതൃകകളാൽ ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും അടയാളപ്പെടുത്തുന്ന പ്രദർശനം ശ്രദ്ധേയമായി. എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡൻറ് എ.പി. ഖലീൽ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ, ഡയറക്ടർമാരായ എം.സി. മുഹമ്മദ്, അഷ്റഫ് ഷറഫുദ്ദീൻ, കെ. ഫിറോസ്, സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ പരിപാടികളും ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.
ദോഹ: ഒലിവ് ഇൻറർനാഷനൽ സ്കൂളിൽ ഖത്തർ ദേശീയദിനാഘോഷവും യു.എൻ അറബിഭാഷ ദിനാചരണവും സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഖത്തറിനോടുള്ള തങ്ങളുടെ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യു സംസാരിച്ചു.
ദോഹ: ബിർല പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ വിവധി പരിപാടികളുമായി ഖത്തർ ദേശീയദിനം ആഘോഷമാക്കി. രാജ്യത്തിെൻറ ചരിത്രവും പൈതൃകവും തലമുറകളിലേക്ക് പകർന്നുനൽകുന്ന വിവിധങ്ങളായ പരിപാടികളാൽ ആഘോഷം ഗംഭീരമായി. പ്രഭാഷണം, ഖത്തർ ചരിത്ര ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. അൽഖോർ പാർക്ക് ഡയറക്ടർ ഡോ. അൽ ഖായറീൻ മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ദോഹ: വിദ്യാർഥികളിൽ സ്നേഹവും സഹാനുഭൂതിയും വളർത്തി പേൾ സ്കൂൾ അൽ ദഫ്ന കാമ്പസിൽ ഖത്തർ ദേശീയ ദിനാഘോഷം. ചെറിയ സമ്പാദ്യത്തിൽ നിന്നും വിദ്യാർഥികൾ നൽകിയ സംഭവനകൾ ഖത്തർ ചാരിറ്റിയുടെ സേവന പ്രവർത്തനങ്ങൾക്ക് നൽകിക്കൊണ്ടാണ് ദേശീയ ദിനം ആഘോഷിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും മറ്റുമായി വസ്ത്രങ്ങൾ, കേടുവരാത്ത ഭക്ഷ്യവസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, മാസ്ക് തുടങ്ങിയവയാണ് വിദ്യാർഥികൾ സംഭാവന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.