വടകര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ദീർഘകാലമായി ഖത്തറിൽ ജോലിചെയ്യുന്ന കോഴിക്കോട്​ വടകര താഴങ്ങാടി കക്കുന്നത്​ കോയാന്‍റവിട കെ.കെ. മഹമൂദ്​ (65) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലിരിക്കെ ​വ്യാഴാഴ്​ച രാവിലെ ഹമദ്​ ആശുപത്രിയിലായിരുന്നു മരണം.

45 വർഷത്തോളമായി ഖത്തറിലെ ഫരീജ്​ അൽ സുദാനിൽ ജോലി ചെയ്​തുവരികയായിരുന്നു ​മഹമൂദ്​. ഭാര്യ റംലയും ഇദ്ദേഹത്തിനൊപ്പം ഖത്തറിലുണ്ടായിരുന്നു. നടപടിക്രങ്ങൾക്കു ശേഷം മയ്യിത്ത്​ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്​ ബന്ധുക്കൾ അറിയിച്ചു.

വെള്ളിയാഴ്​ച പുലർച്ചെയോടെ കോഴിക്കോട്​ എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന്​ വടകര താഴങ്ങടി ജുമുഅത്ത്​പള്ളിയിൽ മയ്യിത്ത്​ നമസ്​കാരത്തിന്​ ശേഷം ഖബറടക്കും. സഹോദരിമാർ: സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞായിശ. 

Tags:    
News Summary - vatakara native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT