ദോഹ: രാജ്യത്തെ നിർധനർക്ക് സഹായ ഹസ്തവുമായി കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, കതാറ കാർഷിക ഫോറം എന്നിവയുമായി സഹകരിച്ചാണ് പുതിയ കാമ്പയിൻ. കതാറ സംഘടിപ്പിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും റിലീഫ് കാമ്പയിനുകളുടെയും തുടർച്ചയാണിത്. കാമ്പയിെൻറ ഭാഗമായി ദിവസേന അഞ്ച് ടൺ പച്ചക്കറികൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നിർധനകുടുംബങ്ങൾക്ക് വിതരണം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതിയാണ് ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ദുർബലരോടും നിർധനരായവരോടുമുള്ള ഐക്യദാർഢ്യം കൂടിയാണിതെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി. കാമ്പയിനുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് 55470558, 55449862 നമ്പറുകളിൽ അധികൃതരുമായി ബന്ധപ്പെടാം. ഇത്തരം ജീവകാരുണ്യ, റിലീഫ് പ്രവർത്തനങ്ങളിലൂടെ സമൂഹങ്ങളുമായി ബന്ധപ്പെടാനും അവരുമായി സഹകരണം വർധിപ്പിക്കാനും സാധിക്കുന്നുവെന്നും നിർധനരെയും നിരാലംബരെയും സഹായിക്കുന്നതിനുള്ള രാജ്യത്തിെൻറ ശ്രമങ്ങൾക്കുള്ള പിന്തുണ കൂടിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.