ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ വെളിച്ചം പഠന പദ്ധതിയുടെ മൂന്നാംഘട്ടം രണ്ടാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി സ്പെഷലിസ്റ്റ് ഡോ. അസീസ് പാലോള്‍, വക്റ മേഖല ജോ. സെക്രട്ടറി റബീഹ് അബ്ദുസ്സമദിന് ആദ്യകോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു. വെളിച്ചം ചെയര്മാന് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ജനറല്‍ കവീനര്‍ ഉമര്‍ഫാറൂഖ്, ചീഫ് കോഓഡിനേറ്റര്‍ മുജീബ് കുനിയില്‍, അഡ്മിന് കൺവീനര്‍ അലി ചാലിക്കര തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ മേഖല കോഓഡിനേറ്റർമാരില്നിന്നോ മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തുനിന്നോ കൈപ്പറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55221797/ 33430722 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.