ദോഹ: നവംബർ ഒന്നുമുതൽ ഖത്തറിലെ സ്കൂളുകളിൽ റൊേട്ടഷനൽ വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാവുക. കോവിഡ് പശ്ചാത്തലത്തിലുള്ള പ്രതിരോധനടപടികളുടെ ഭാഗമായാണ് ഇത്. ആഴ്ച അടിസ്ഥാനമാക്കി വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. ഒരാഴ്ച ഒരു വിഭാഗം വിദ്യാർഥികളാണ് ഈ സംവിധാനത്തിൽ സ്കൂളിൽ നേരിട്ടെത്തേണ്ടത്. അടുത്ത ആഴ്ച അടുത്ത ഗ്രൂപ് വിദ്യാർഥികളും സ്കൂളിൽ എത്തണം. അതുപോലെ തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ആരോഗ്യമന്ത്രാലയത്തിൻെറ നിർദേശങ്ങൾക്കനുസരിച്ചാണ് റൊട്ടേഷനൽ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം എജുക്കേഷനൽ ഗൈഡൻസ് വിഭാഗം ഡയറക്ടർ മൂസ അൽ മദഹ്ക പറഞ്ഞു.
അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി കുറക്കുക എന്നതാണ് റൊട്ടേഷനൽ സംവിധാനം കൊണ്ടുവരാനായി മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകം. സ്കൂളിലെ ഹാജർ ഏറ്റവും പ്രധാനപ്പെട്ടതാണ്. വീടുകളിൽ സ്ഥിരമായി കുട്ടികൾ ചെലവിടുന്നത് അവരുടെ മാനസിക ശാരീരിക സാമൂഹിക ആരോഗ്യത്തെ ബാധിക്കും. ഇത് ഒഴിവാക്കാൻ സ്കൂളിൽ നേരിട്ട് എത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ്, അല്ലാത്തവർക്ക് സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം റൊട്ടേഷനൽ സംവിധാനത്തോടെ ഇല്ലാതാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും പുതിയരീതി ബാധകമാക്കും. നവംബർ ഒന്നുമുതൽ എല്ലാ സ്കൂളുകളിലും ഈ സമ്പ്രദായത്തിൽ കുട്ടികളുെട ഹാജർ നിർബന്ധമാക്കുകയും ചെയ്യും. ഒക്ടോബർ 25 മുതലോ നവംബർ ഒന്നിന് മുേമ്പാ ആണ് എല്ലാ സ്കൂളുകളിലും മിഡ്ടേം പരീക്ഷ അവസാനിക്കുക. ഇതിന് ശേഷം നവംബർ ഒന്നുമുതൽ സ്കൂളുകളിൽ റൊട്ടേഷനൽ ഹാജർ സംവിധാനം നിലവിൽ വരും.
റൊട്ടേഷനൽ വിദ്യാഭ്യാസം: എങ്ങനെ?
1. ഖത്തറിലെ എല്ലാ സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളിലും നവംബർ ഒന്നുമുതൽ ഈ സമ്പ്രദായം നിലവിൽ വരും.
2. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വേണോ അതോ നേരിട്ട് സ്കൂളിൽ എത്തിയുള്ള പഠനം വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇനി ഉണ്ടാവില്ല.
3. എല്ലാ കുട്ടികളും ആഴ്ച അടിസ്ഥാനത്തിൽ നേരിട്ട് സ്കൂളിൽ എത്തേണ്ടത് നിർബന്ധമാണ്.
4. സ്കൂളിൻെറ ആകെ ശേഷിയുടെ 42 ശതമാനം കുട്ടികൾക്കാണ് സ്കൂളിൽ നേരിട്ട് എത്താനാവുക.
5. ഓൺലൈൻ ക്ലാസുകളും തുടരും. ഏത് ആഴ്ചയിലാണോ കുട്ടിക്ക് സ്കൂളിൽ എത്തേണ്ടതില്ലാത്തത് ആ സമയത്താണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവുക.
6. എല്ലാ വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂൾ അധികൃതർ വിവിധ ഗ്രുപ്പുകളായി തിരിക്കും. 15 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ ഉണ്ടാവുക.
7. വിദ്യാർഥികൾ തമ്മിൽ 1.5 മീറ്റിൻെറ സുരക്ഷിത അകലം എപ്പോഴും ഉണ്ടായിരിക്കണം.
8. സ്കൂളുകൾ കുട്ടികൾക്ക് റൊട്ടേഷനൽ സമ്പ്രദായപ്രകാരമുള്ള ഹാജർ നൽകും. ക്ലാസ് റൂം പഠനം, ഓൺൈലൻ പഠനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഇത്.
8. വിവിധ ക്ലാസുകൾ അടിസ്ഥാനമാക്കി എല്ലാ കുട്ടികൾക്കും മാസ്ക് നിർബന്ധമാണ്.
9. സ്കൂളിലേക്കുള്ള കുട്ടികളുെട വരവും പോക്കും സ്കൂൾ അധികൃതർ നിയന്ത്രിക്കും. കുട്ടികളുെട കൂടിച്ചേരൽ ഒഴിവാക്കുന്ന കാര്യങ്ങളും സ്കൂൾ അധികൃതർ നിരീക്ഷിക്കും.
10. ദീർഘകാല രോഗമുള്ള കുട്ടികൾക്ക് മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ക്ലാസ് റൂം പഠനത്തിന് എത്തേണ്ട ആവശ്യമില്ല. ഇവർക്ക് ഓൺലൈൻ ക്ലാസ് മാത്രം മതി.
കോവിഡ് സ്ഥിരീകരിച്ചാൽ സ്കൂൾ അടച്ചിടും
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്കൂൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നേരത്തേ കോവിഡ് സ്ഥിരീകരിക്കുന്ന ക്ലാസ് റൂമുകളുള്ള ഭാഗം മാത്രമേ പ്രവർത്തനം നിർത്തിയിരുന്നുള്ളൂ.
നവംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് റൊട്ടേറ്റിങ് ഹാജർ സംവിധാനം വരുന്നതിെൻറയും ഹാജർ നിർബന്ധമാക്കുന്നതിൻെറയും മുന്നോടിയായി നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ലാസ്, അല്ലെങ്കിൽ സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.
വിദ്യാർഥികളുടെ രോഗബാധ നിരക്ക് ഒരു ശതമാനത്തിലും താഴെ
ദോഹ: സ്കൂളുകളിൽ കുട്ടികൾ എത്തുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചു. മുമ്പ് ചില കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവർക്ക് വൈറസ് ബാധയേറ്റത് സ്കൂളിൽനിന്നല്ല, പുറത്തുനിന്നാണെന്ന് കെണ്ടത്തിയിട്ടുണ്ട്.
അതിനാൽതന്നെ സ്കൂളുകളിൽനിന്നുള്ള കോവിഡ്ബാധയുടെ നിരക്ക് ഏെറ കുറവാണ്. സ്കൂളുകളിൽനിന്ന് രോഗവ്യാപനമുണ്ടാകുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യമന്ത്രാലയത്തിൻെറ പ്രത്യേകസംഘം സ്കൂളുകളിൽ കൃത്യമായ പരിശോധനക്കെത്തും. കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായ നിരീക്ഷണവും നടക്കും. നിലവിൽ രാജ്യത്ത് രോഗബാധ ഏറെ കുറഞ്ഞിരിക്കുകയാണ്. നൂറു പരിശോധന നടക്കു േമ്പാൾ മൂന്നുമുതൽ 3.5 ശതമാനം വരെ മാത്രമേ പോസിറ്റിവ് കേസുകൾ ഉണ്ടാവുന്നുള്ളൂ. ഇത് ആശ്വാസകരമാണ്. സ്കൂൾ വിദ്യാർഥികളുെട മൊത്തം കോവിഡ് പോസിറ്റീവ് നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ദൈവത്തിൻെറ അനുഗ്രഹത്താൽ വിദ്യാർഥികളിലും കുട്ടികളിലും ഖത്തറിൽ ഇതുവരെ ഒരു മരണംപോലും ഉണ്ടായിട്ടില്ല. ഇതുവരെ നാലുകുട്ടികളെ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിേക്കണ്ടിവന്നിട്ടുള്ളൂ.
സുരക്ഷിതമായ കോവിഡ് വാക്സിനുവേണ്ടി ഖത്തർ കാത്തിരിക്കുകയാണ്. നിലവിൽ കരാർ ഒപ്പിട്ടുകഴിഞ്ഞ ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയായി ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് അംഗീകാരം ലഭിച്ച് 2021 ആദ്യത്തോടെ തന്നെ എല്ലാവർക്കും എത്തിക്കാനായേക്കുമെന്നും ഡോ. ഖാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.