ദോഹ: വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ ടീം 'സ്ത്രീ ശക്തി, സുരക്ഷ' വിഷയത്തിൽ ഓൺലൈൻ ചർച്ച നടത്തി. എൻ.ബി.കെ എച്ച്.ആർ ഓഫിസർ ലൂസിയ അബ്രഹാം, ഷീബ ടീച്ചർ, സരിത ടീച്ചർ, സുനിത ടീച്ചർ, ആശ, ലിജി പീറ്റർ ബൈജു, സനിയ്യ ഗഫാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും പ്രഭാഷകയുമായ ഫൗസിയ ജൗഹർ ചർച്ച നിയന്ത്രിച്ചു. ഇന്ത്യൻ സ്ത്രീ സുരക്ഷ നിയമങ്ങൾ, സ്ത്രീകൾക്കനുകൂലമായ കേരള പൊലീസ് പുതിയ നയങ്ങൾ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് അറിവ് വേണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. സ്ത്രീകൾ സ്വയം പര്യാപ്തരാകുന്നതോടൊപ്പംതന്നെ ചതിക്കുഴികളെയും ചൂഷണങ്ങളെയും തിരിച്ചറിയണം.
സമൂഹത്തിലെ അനീതിക്കെതിരെ കണ്ണ് തുറന്നുവെച്ച് പ്രതികരിക്കാനുള്ള കരുത്തും ആർജവവും നേടിയെടുക്കണം. പെൺകുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും മാതാപിതാക്കളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വീടുകളിൽ ഉണ്ടാവണം. ആൺ, പെൺ വിവേചനമില്ലാതെ സംസ്കാരമുള്ളവരായും പരസ്പര ബഹുമാനമുള്ളവരായും കുട്ടികളെ വളർത്താൻ കഴിയുകയും ചെയ്താൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഒരുപരിധി വരെ കഴിയും. ആലിയ സിജു, കമറുന്നീസ ടീച്ചർ എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ സോൺ കോഒാഡിനേറ്റർ സെമീന റഷീദ് സ്വാഗതവും ബബീന ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.