രാജ്യത്തെ തൊഴിലാളികൾ 

തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം അനുവദിച്ചില്ല; 54 കമ്പനികൾക്കെതിരെ നടപടി

ദോഹ: വേനൽ കടുത്ത സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക്​ നിർബന്ധമായും ഉച്ചവിശ്രമം നൽകണമെന്ന നിയമം നടപ്പാക്കാത്ത 44 കമ്പനികൾക്കെതിരെ കൂടി തൊഴിൽ മന്ത്രാലയം നടപടിയെടുത്തു. കരാർ, കെട്ടിട അറ്റകുറ്റപ്പണി, പൂന്തോട്ടം, ഡെക്കറേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ​െക്കതി​െരയാണ്​ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്​ഥർ നടത്തിയ പരിശോധനയിൽ നടപടിയെടുത്തത്​​.

അൽമുൻതസ, മദീന ഖലീഫ, അൽവക്​റ അൽ വുഖൈർ, അൽ സെയ്​ലിയ, അൽ ഖർതിയാത്​, അൽ റയ്യാൻ അൽ ജദീദ്​, ഐൻഖാലിദ്​, ഉംസലാൽ മുഹമ്മദ്​, ലുസൈൽ, അൽ ദഫ്​ന, മുറൈഖ്​, അൽമഷാഫ്​ എന്നിവിടങ്ങളിലാണ്​ ഈ കമ്പനികൾ​. കഴിഞ്ഞയാഴ്​ച ഇത്തരത്തിൽ 54 കമ്പനികൾ​ക്കതിരെ നടപടിയെടുത്തിരുന്നു. ഇതോടെ നിയമലംഘനത്തിന്​ ആകെ 98 കമ്പനികൾക്കെതിരെയാണ്​ നടപടിയുണ്ടായത്​. കഴിഞ്ഞ ജൂൺ ഒന്നുമുതലാണ്​ നിയമം പ്രാബല്യത്തിൽ വന്നത്​. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്​ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ നിർബന്ധമായും വിശ്രമം അനുവദിച്ചിരിക്കണമെന്നാണ്​ നിയമം അനുശാസിക്കുന്നത്​.

നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ തൊഴിൽ മന്ത്രാലയത്തി‍െൻറ 16008 എന്ന ഹോട്ട്​ ലൈൻ നമ്പറിൽ പരാതികൾ അറിയിക്കാം. https://acmsidentity.adlsa.gov.qa/ar എന്ന ലിങ്കിലൂടെയും പരാതികൾ നൽകാം.

പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ്​ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ തൊഴിലുടമ പതിക്കുകയും വേണം. അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യു.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ ഏത്​ സാഹചര്യത്തിലും ഏത്​ സമയത്താണെങ്കിലും പണികൾ നിർത്തിവെച്ച്​ തൊഴിലാളികളെ പോകാൻ അനുവദിക്കണം. തൊഴിൽ സമയത്ത് എല്ലാ തൊഴിലാളികൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കണം.

തൊഴിലാളികൾക്ക് പെട്ടെന്ന് പ്രവേശനം സാധ്യമാകുന്ന രീതിയിൽ വിശ്രമ സ്​ഥലങ്ങൾ തൊഴിലിടങ്ങളിൽ നിർമിച്ച് നൽകണം. തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഇളം നിറത്തിലുള്ള, അയഞ്ഞ വസ്​ത്രങ്ങൾ പോലെയുള്ള പേഴ്സനൽ െപ്രാട്ടക്ടിവ് സംവിധാനങ്ങൾ നൽകണം. എല്ലാ തൊഴിലാളികൾക്കിടയിലും പ്രതിവർഷം മെഡിക്കൽ പരിശോധന നടത്തുകയും എല്ലാ പരിശോധനയുടെയും ഫലങ്ങൾ രേഖപ്പെടുത്തി വെക്കുകയും ചെയ്യണം. തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ട്രെയിനിങ് പാരാമെഡിക്സ്​, ഒക്യുപേഷനൽ സേഫ്റ്റി ഹെൽത്ത് സൂപ്പർവൈസർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും കൃത്യമായി പാലിക്കണം. ഈ നിർദേശങ്ങൾ ലംഘിച്ചതിനാണ്​ നടപടി ഉണ്ടായിരിക്കുന്നത്​.

ഖ​ത്ത​റി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഈയടുത്ത്​ വൻ വ​ർ​ധ​ന​വാണുണ്ടായിരിക്കുന്നത്​.2018 അ​വ​സാ​ന പാ​ദ​ത്തി​ൽ 20,93,360 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്​. 2020 ആ​ദ്യ പാ​ദ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളുടെ എ​ണ്ണം 21,50,694 ആ​യി വ​ർ​ധി​ച്ചു. ഇ​തി​ൽ 85.3 ശ​ത​മാ​നം പു​രു​ഷ​ന്മാരും 14.7 ശ​ത​മാ​നം സ്​​ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. ആസൂത്രണ-സ്​ഥിതിവിവരക്കണക്ക്​ അ​േതാറിറ്റി ന​ട​ത്തി​യ ലേ​ബ​ർ ഫോ​ഴ്സ്​ സാ​മ്പി​ൾ സ​ർ​വേ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പു​റ​ത്തു​വി​ട്ട​ത്. അ​ന്താ​രാഷ്​ട്ര തൊ​ഴി​ൽ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​തോ​റി​റ്റി സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​വേ പ്ര​കാ​രം 25 വ​യ​സ്സി​നും 34 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ. ആ​കെ​യു​ള്ള​തിെ​ൻ​റ 94.5 ശ​ത​മാ​ന​വും ഈ ​പ്രാ​യ​ഗ​ണ​ത്തി​ൽപെ​ടു​ന്ന​വ​രാ​ണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ, ബംഗ്ലാദേശ്​ രാജ്യക്കാരാണ്​ തൊഴിലാളികളിൽ കൂടുതലും. ഇവരിൽ കൂടുതലും നിർമാണ മേഖലയിലാണ്​ തൊഴിലെടുക്കുന്നത്​. ഖത്തറിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറക്കപ്പെടുന്നത്​ ഇന്ത്യക്കാർക്കും ഏറെ ഗുണം ചെയ്യും. ലോകകപ്പ്​ സ്​റ്റേഡിയങ്ങളു​െട നിർമാണ മേഖലയിലടക്കം നിരവധി ഇന്ത്യൻ കമ്പനികളും ഇന്ത്യക്കാരുമാണ്​ രംഗത്തുള്ളത്​. ഇവരിൽ പലരും തുറസ്സായ സ്​ഥലങ്ങളിലാണ്​ ജോലി ചെയ്യുന്നത്​. രാജ്യത്ത്​ ചൂട്​ കൂടിവരുകയാണ്​. അന്തരീക്ഷ താപനില 50 ഡിഗ്രിയിലേക്ക്​ എത്തുമെന്ന്​ കാലാവസ്​ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഈ സാഹചര്യത്തിൽ നടപ്പാക്കിയ നിർബന്ധിത ഉച്ചവിശ്രമ നിയമം ലക്ഷക്കണക്കിന്​​ തൊഴിലാളികൾക്കാണ്​ അനുഗ്രഹമാകുന്നത്​. 

Tags:    
News Summary - Workers were not allowed lunch; Action against 54 companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.