റ​മ​ദാ​നി​ൽ ജോ​ലി സ​മ​യം ആ​റ് മ​ണി​ക്കൂ​റെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ദോ​ഹ: റ​മ​ദാ​ന്‍ മാ​സ​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ജോ​ലി സ​മ​യം ആ​റ് മ​ണി​ക്കൂ​റാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഴ്ച​യി​ല്‍ ജോ​ലി സ​മ​യം 36 മ​ണി​ക്കൂ​റി​ല്‍ കൂ​ട​രു​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​ര്‍ക്കാ​ര്‍-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റ​മ​ദാ​നി​ല്‍ ജോ​ലി സ​മ​യം അ​ഞ്ച് മ​ണി​ക്കൂ​റാ​യി​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും

നോ​മ്പു​കാ​ല​ത്ത് പ​ര​മാ​വ​ധി ആ​റ് മ​ണി​ക്കൂ​റി​ല്‍ കൂ​ട​രു​തെ​ന്ന് ഖ​ത്ത​ര്‍ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യം ഇ​ന്ന് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 9 മു​ത​ല്‍ ഉ​ച്ച ര​ണ്ടു​മ​ണി വ​രെ​യാ​കും ബാ​ങ്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ക്കു​ക. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നി​ല്‍ എ​മ​ര്‍ജ​ന്‍സി വി​ഭാ​ഗം, ആം​ബു​ല​ന്‍സ്, പീ​ഡി​യാ​ട്രി​ക് എ​മ​ര്‍ജ​ന്‍സി സെ​ന്റ​റു​ക​ള്‍ എ​ന്നി​വ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കും. എ​ച്ച്എം​സി ക്ലി​നി​ക്കു​ക​ളി​ല്‍ ഔ​ട്ട് പേ​ഷ്യ​ന്റ് സേ​വ​ന​ങ്ങ​ള്‍ ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ ല​ഭ്യ​മാ​യി​രി​ക്കും.

ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​കും പ്ര​വ​ര്‍ത്ത​നം. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഒ​രു മ​ണി വ​രെ​യും വൈ​കി​ട്ട് എ​ട്ട് മു​ത​ല്‍ 10 വ​രെ​യും ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

റ​മ​ദാ​നി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന സ​മ​യം

ദോ​ഹ: റ​മ​ദാ​നി​ൽ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ള​ു​ടെ പ്ര​വൃ​ത്തി സ​മ​യം പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച ര​ണ്ട്​ മ​ണി​വ​രെ​യാ​വും റ​മ​ദാ​നി​ലെ ഒ​രു മാ​സ​ക്കാ​ലം ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം. ദി​വ​സ​വും അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി സ​മ​യം. മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യ​വും ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Working hours during Ramadan are 6 hours- Ministry of Labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT