വിവിധ യൂനിഫോം ഡിസൈനുകൾ പ്രധാനമന്ത്രി പരിശോധിക്കുന്നു

ലോകകപ്പ്: സുരക്ഷാ യൂനിഫോം തയാർ

ദോഹ: ലോകകപ്പിന്റെ സുരക്ഷാ ചുമതലകൾക്കായി നിയോഗിക്കുന്ന സേനാ വിഭാഗങ്ങളുടെ യൂനിഫോമുകൾ പുറത്തിറങ്ങി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ആഭ്യന്തര മന്ത്രാലയത്തിൽനടന്ന ചടങ്ങിൽ യൂനിഫോമുകൾ പുറത്തിറക്കി. സ്റ്റേഡിയങ്ങൾ, ഫാൻസോൺ, റോഡുകൾ, തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ സുരക്ഷ ചുമതലയുള്ള വിവിധ വിഭാഗം സേനാവിഭാഗങ്ങളുടെ യൂനിഫോമാണ് തയാറായത്. ഉദ്യോഗസ്ഥരുടെ സുരക്ഷ കൂടി ഉറപ്പാക്കുന്നതാണ് യൂനിഫോമിന്റെ ഡിസൈൻ.

ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളൂടെ പ്രവര്‍ത്തനം, വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു. യൂനിഫോമുകൾ, സുരക്ഷാ സ്ഥലങ്ങൾ, സംരക്ഷണ ദൗത്യങ്ങൾ, ഓരോ യൂനിറ്റിന്റെയും സുരക്ഷ ചുമതലകൾ എന്നിവയെക്കുറിച്ചും ചടങ്ങിൽ വിവരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രാലയം മേധാവികളും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചു.

'ബ്രസീൽ ഫാൻസ് ഖത്തർ സംഘടിപ്പിച്ച സൂപ്പർ കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

ബ്രസീൽ ഫാൻസ് സൂപ്പർ കപ്പിന് തുടക്കമായി

ദോഹ: ഖത്തറിലെ ബ്രസീൽ ആരാധക കൂട്ടായ്മയായ 'ബ്രസീൽ ഫാൻസ്' സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിന് തുടക്കമായി. ഹാമിൽട്ടൺ ഇൻറർനാഷനൽ സ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ ബ്രസീൽ എംബസി കൾച്ചർ സാംസ്‌കാരിക വകുപ്പ് മേധാവി ലോറോ ഗ്രോട്ടാ മുഖ്യാതിഥിയായി. ബ്രസീൽ കമ്യൂണിറ്റി ലീഡർ ജിയോർഡാനയും പങ്കെടുത്തു. ബ്രസീൽ ഫാൻസ് ഖത്തറിന്റെ ഔദ്യോഗിക ജഴ്‌സി ലോറോ ഗ്രോട്ടായും, ഫാൻ ഐ.ഡി ജിയോർഡാനയും പുറത്തിറക്കി.

സാന്റോസ്, സാവോപോളോ, ഫ്ലെമിംഗോ, അത്‌ലറ്റികോ മിനീറോ, റിയോ ഡേ ജനീറോ, ജോഗോ ബോണിറ്റോ എന്നീ പേരുകളിൽ ആറ് ഫുട്‌ബാൾ ടീമുകളാണ് പങ്കെടുക്കുന്നത്. സാവോപോളോ, ഫ്ലെമെംഗോ, റിയോ ഡി ജനീറോ എന്നിവർ ഇന്ന് ആദ്യ മത്സരങ്ങളിൽ വിജയിച്ചു. ഒക്ടോബർ 28ന് ഗംഭീരമായ ആഘോഷത്തോടെ ടൂർണമെൻറിന് സമാപനമാവും.

Tags:    
News Summary - World Cup: Safety uniform ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.