യെല്ലോ ലിസ്​റ്റ്​ ഒഴിവാക്കി: ഗ്രീന്‍ ലിസ്​റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍

ദോഹ: കോവിഡ്​ ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറി​െൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്​റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്​ക്​ രാജ്യങ്ങൾക്കായി 'എക്​സപ്​ഷനൽ റെഡ്​ ലിസ്​റ്റ്​' എന്ന പട്ടിക പുതുതായി തയാറാക്കി. അപകടസാധ്യത തീരെയില്ലാത്ത ഗ്രീന്‍ ലിസ്​റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ്​ പരിഷ്​കാരം. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്​റ്റിലുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അയല്‍രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, സിറിയ, ഇറാന്‍, ഫ്രാന്‍സ്, ചൈന, ബ്രസീല്‍, ഭൂട്ടാന്‍, അഫ്ഗാനിസ്​താന്‍ എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെടുത്തി.

കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങള്‍ക്കായി തയാറാക്കിയിരുന്ന യെല്ലോ ലിസ്​റ്റ്​ പൂര്‍ണമായും ഒഴിവാക്കിയപ്പോൾ, അപകടസാധ്യത കൂടിയ രാജ്യങ്ങള്‍ക്കുള്ള റെഡ് ലിസ്​റ്റില്‍ 15 രാജ്യങ്ങളാണുള്ളത്. ഈജിപ്ത്, ക്യൂബ തുടങ്ങിയവ റെഡ് ലിസ്​റ്റിലാണ്. റെഡ് ലിസ്​റ്റ്​ രാജ്യങ്ങളില്‍നിന്നു ഖത്തറിലേക്കു വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ​െറസിഡന്‍സ് വിസയുള്ളവര്‍ക്ക് ക്വാറൻറീന്‍ ആവശ്യമില്ല. സന്ദര്‍ശക വിസയില്‍ വരുന്ന വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടു ദിവസത്തെ ക്വാറൻറീനും വാക്സിനെടുക്കാത്തവര്‍ക്ക് ഏഴു ദിവസത്തെ ക്വാറൻറീനും വേണം ഇന്ത്യയുള്‍പ്പെടുന്ന തീവ്രത കൂടിയ റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ വിഭാഗത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. ഇന്ത്യ, പാകിസ്​താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോന്യേഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ കെനിയ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മൊത്തം ഒമ്പതു​ രാജ്യങ്ങളാണ് എക്സപ്ഷനല്‍ റെഡ് ലിസ്​റ്റിലുള്ളത്.

Tags:    
News Summary - Yellow list dropped: More countries on the green list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.