ദോഹ: കോവിഡ് വാക്സിനായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ ആഹ്വാനം. കുത്തിവെപ്പ് കാമ്പയിെൻറ അടുത്ത ഘട്ടത്തിൽ കൂടുതൽ വിഭാഗങ്ങളെ മുൻഗണനപ്പട്ടികയിൽ ഉൾെപ്പടുത്തും. എന്നാൽ, എല്ലാവരും വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത് സന്നദ്ധരായി നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രാലയത്തിലെ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽബയാത് പറഞ്ഞു.
മറ്റ് കമ്പനികളുടെയും രാജ്യങ്ങളുെടയും വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രാലയം അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ അവയും രാജ്യത്ത് എത്തിക്കും. ഫെബ്രുവരി അവസാനത്തോെടതന്നെ മൊഡേണ വാക്സിൻ ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികൾ കൂടി വരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വാക്സിനായി രജിസ്റ്റർ ചെയ്യണമെന്നത് വീണ്ടും ഉണർത്തുന്നത്.
ഖത്തറിലെ ജനങ്ങൾ കോവിഡ് കുത്തിവെപ്പ് സംബന്ധിച്ച് ഏറെ ബോധവാന്മാരാണ്. നിലവിൽ പുരോഗമിക്കുന്ന കാമ്പയിനിലൂടെ അർഹരായ വിഭാഗത്തിലെ ഭൂരിഭാഗം ആളുകളും കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിെഞ്ഞന്നും വാക്സിൻ വിഭാഗം മേധാവി പറഞ്ഞു. നിലവിലുള്ള ഓൺലൈൻ സൗകര്യം ഉപയോഗിച്ച് എല്ലാവരും വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യണം. വാക്സിെൻറ ഗുണഗണങ്ങളെ പറ്റി മിക്കവർക്കും അറിയാം. ഇതിനാൽ വാക്സിനായി നല്ല ആവശ്യകതയാണ് ഖത്തറിൽ ഉള്ളത്. 'പെനിൻസുല'പത്രവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിലവിൽ ആരോഗ്യപ്രവർത്തകർ, ദീർഘകാലരോഗമുള്ളവർ, 50 വയസ്സും അതിനു മുകളിലും പ്രായമുള്ളവർ തുടങ്ങിയവർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. ഈ ഗണത്തിൽപെടുന്ന ഭൂരിപക്ഷം ആളുകളും ഇതിനകം വാക്സിൻ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കുടുതൽ വിഭാഗം ആളുകൾ കൂടി പരിധിയിൽ വരും. അവരിലെ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.
നിലവിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ സ്വദേശികൾക്കും വിദേശികളുമായുള്ള എല്ലാവർക്കും വാക്സിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രജിസ്റ്റർ ചെയ്യുന്നവർ വാക്സിൻ മുൻഗണനപ്പട്ടിയിൽ വരുന്ന മുറക്ക് അവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയും വാക്സിൻ നൽകുകയും ചെയ്യും. മൊഡേണ വാക്സിൻ കൂടി ഉടൻ രാജ്യത്ത് എത്തും. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ ബയോൻടെക് വാക്സിനും മൊഡേണ വാക്സിനും സുരക്ഷയുടെയും ഗുണത്തിേൻറയും കാര്യത്തിൽ മികച്ചവയാണെന്നും വാക്സിൻ വിഭാഗം മേധാവി പറഞ്ഞു.
രാജ്യത്ത് നാല് ഘട്ടങ്ങളിലായാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ നടക്കുക. നിലവിൽ പുരോഗമിക്കുന്ന ആദ്യഘട്ടം 2021 മാർച്ച് 31 വരെയാണ്. കോവിഡ് രോഗബാധ ഏൽക്കാൻ സാധ്യതയുള്ള, കോവിഡ് രോഗികളെ ചികിത്സിക്കുന്ന, അടിയന്തരവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന, പ്രത്യേക കോവിഡ് ചികിത്സകേന്ദ്രങ്ങളിൽ ജോലിക്കായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുന്നത്. കാമ്പയിെൻറ രണ്ടാംഘട്ടം ഏപ്രിൽ ഒന്നിന് തുടങ്ങി ജൂൺ 30നാണ് അവസാനിക്കുക. ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത എല്ലാവിധ ആരോഗ്യപ്രവർത്തകർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും. വിവിധ മന്ത്രാലയങ്ങളിലെ അവശ്യസേവനം നടത്തുന്നവർ, വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം കോവിഡ് രോഗപ്രതിരോധത്തിനായി കർമരംഗത്ത് നിയോഗിക്കപ്പെടുന്നവർക്കെല്ലാം ഈ ഘട്ടത്തിൽ കുത്തിവെപ്പെടുക്കും.
ഭക്ഷ്യമേഖല, ഹൗസ് കീപ്പിങ്, ഗതാഗതമേഖലയിലുള്ളവർ, ടാക്സി ഡ്രൈവർമാർ, ബാർബർമാർ, സലൂൺ ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത മുഴുവൻ അധ്യാപകാർക്കും സ്കൂൾ ജീവനക്കാർക്കും ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകും.
ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത കോവിഡ് പിടിപെടാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കുത്തിവെപ്പ് നൽകും. 40 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർ, ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള താമസസ്ഥലങ്ങളിൽ കഴിയുന്നവർ, ജയിലിൽ കഴിയുന്നവർ തുടങ്ങിയവർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും.
മൂന്നാംഘട്ടം കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെയാണ്. ഈ ഘട്ടത്തിലാണ് യുവാക്കൾക്കും കുട്ടികൾക്കും വാക്സിൻ നൽകുക. എന്നാൽ, കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അംഗീകാരം കിട്ടുന്ന മുറക്കേ ഇതു നൽകൂ.
ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയാണ് നാലാം ഘട്ടം നടക്കുക. നേരത്തേയുള്ള മൂന്നുഘട്ടങ്ങളിലും ഉൾെപ്പടാത്ത രാജ്യത്തെ എല്ലാവർക്കും ഈ ഘട്ടത്തിൽ കോവിഡ് കുത്തിവെപ്പ് നൽകും. പൗരന്മാരും താമസക്കാരുമായ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് ഈ ഘട്ടത്തോടെ നൽകാനാകും.
മൊഡേണ–ൈഫസർ വാക്സിനുകൾ, ചില വ്യത്യാസങ്ങൾ മാത്രം
ഫെബ്രുവരി അവസാനത്തോെടതന്നെ മൊഡേണ വാക്സിൻ ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില വ്യത്യാസങ്ങൾ മാത്രമേ രണ്ട് വാക്സിനും തമ്മിൽ ഉള്ളൂ. ഫൈസർ വാക്സിൻ 16 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് നൽകാനാണ് അംഗീകാരമുള്ളത്. എന്നാൽ, മൊഡേണ വാക്സിൻ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കാണ് നൽകുക. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. എന്നാൽ, മൊഡേണ വാക്സിനിൽ ഇത് 28 ദിവസമാണ്.
രണ്ട് വാക്സിനും ഖത്തറിൽ ലഭ്യമാകുന്ന സമയത്ത് ഏത് വാക്സിൻ ആണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയുമോ എന്ന േചാദ്യത്തിന് രണ്ടുവാക്സിെൻറയും ലഭ്യത അനുസരിച്ചായിരിക്കും ഇതെന്ന് ഡോ. സുഹ അൽബയാത് മറുപടി നൽകി. എന്നാൽ, ഇതു സംബന്ധിച്ച് ആശയക്കുഴപ്പത്തിന് വകയില്ല. കാരണം രണ്ട് വാക്സിനും ഒരുപോലെ ഫലവത്താണ്
ദോഹ: രാജ്യത്ത് നിലവിലുള്ള രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം നിലവിൽ ഖത്തറിൽ 8412 കോവിഡ് രേഗികളാണുള്ളത്.ശനിയാഴ്ച 453 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 198 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. ശനിയാഴ്ച ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 255 ആയി. 86കാരനാണ് ശനിയാഴ്ച മരിച്ചത്.
ശനിയാഴ്ച 10,116 പേരെയാണ് പരിശോധിച്ചത്. ആകെ 14,59,551 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,56,804 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,48,137പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 589 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 76 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 86 പേരുമുണ്ട്. ഇതിൽ ഒമ്പതുപേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
ഖത്തറിൽ ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രലയം അധികൃതർ നൽകുന്ന സൂചനകൾ.
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
നിലവിൽ ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നൽകുന്നത്. 16 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സുരക്ഷിതമാണ്. ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള മോശം ഫലങ്ങൾ ഉണ്ടായി എന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിനിലെ ഏതെങ്കിലും ഘടകം ഇത്തരത്തിലുള്ളവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ എല്ലാവരും കോവിഡ് പ്രതിരോധനടപടികളിൽ വിട്ടുവീഴ്ച ചെയ്യരുത്.
കോവിഡ് സ്ഥിരീകരിച്ചയുടൻ ഒരാൾക്ക് കോവിഡ് വാക്സിൻ നൽകില്ല. രോഗം മാറി മാനദണ്ഡപ്രകാരമുള്ള കാലാവധി പൂർത്തിയായാൽ മാത്രമേ അയാൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകൂ. കോവിഡ്ബാധിച്ചയാൾക്ക് സ്വാഭാവികമായി കൈവരുന്ന പ്രതിരോധ ശേഷി മൂന്നുമാസം വരെ നീളാം. എന്നാൽ, എത്ര കാലം പ്രതിരോധശേഷി ഒരാൾക്ക് ഉണ്ടാവും എന്ന് കൃത്യമായി പറയാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.