ദോഹ: ഇന്ത്യയിൽനിന്ന് വരുന്ന എല്ലാവർക്കും നിലവിൽ ഖത്തറിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ഇതാകട്ടെ ചെലവേറിയതുമാണ്. 3,500 റിയാൽ (ഏകദേശം 70,000 രൂപ) മുതൽ 8,500 റിയാൽ (ഏകദേശം 1.68 ലക്ഷം രൂപ) വരെയാണ് ക്വാറൻറീനിെൻറ നിരക്ക്.
ഈ തുക ഒറ്റക്ക് വഹിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ഇതിനാൽതന്നെ രണ്ടാൾക്ക് ഒരുമിച്ച് ഒരു സൗകര്യം ഉപയോഗിക്കാനാകും. ഇത്തരത്തിൽ ഹോട്ടൽ ക്വാറൻറീൻ പങ്കുവെക്കാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണ് കൾചറൽ ഫോറം 'സഹമുറിയൻ'എന്ന വ്യത്യസ്ത പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍നിന്ന് ഖത്തറിലെത്തുന്നവർക്ക് പദ്ധതി ഏറെ ആശ്വാസമാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് ഹോട്ടല്‍ ക്വാറൻറീൻ വലിയൊരു ബാധ്യത കൂടിയാണ്.
ഖത്തറിലേക്കുള്ള പുതിയ യാത്രനിബന്ധനകൾ ഏപ്രിൽ 29 മുതലാണ് പ്രാബല്യത്തിൽവന്നത്. ഇന്ത്യയിൽനിന്ന് വരുന്ന, ഖത്തറിൽനിന്ന് വാക്സിൻ എടുത്തവർക്കടക്കം എല്ലാവർക്കും 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കുകയാണ് ചെയ്തത്. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ബാധകമാണ്. 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധം.
ഇതിനാൽതന്നെ 'സഹമുറിയൻ' പദ്ധതി ഏറെ ഹിറ്റ് ആവുകയാണ്. നിലവില്‍ മലയാളികൾക്കു മാത്രമാണ് കൾചറൽ ഫോറം ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
ഖത്തറിലേക്ക് വരുന്ന തീയതിയുടെയും വിമാനത്താവളത്തിെൻറയും വിവരങ്ങള്‍ ശേഖരിച്ച് വ്യക്തികളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതിയാണ് കൾചറൽ ഫോറം സ്വീകരിക്കുന്നത്. https://forms.office.com/r/K4JrpvaGz3 എന്ന ലിങ്കിൽ ആവശ്യക്കാർക്ക് രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങൾക്ക് 55924838,33179787 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
നേരത്തേ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്യുകയും ഏപ്രിൽ 29ന് ദോഹ സമയം രാത്രി 12മണിക്ക് (ഇന്ത്യൻ സമയം പുലർച്ച 2.30) ശേഷം ഖത്തറിൽ എേത്തണ്ടവരുമാണെങ്കിൽ അവർക്ക് നാട്ടിൽനിന്ന് വിമാനം കയറുന്നതിനുമുേമ്പ നിലവിലുള്ള ബുക്കിങ് കാൻസൽ ചെയ്തതായ അറിയിപ്പ് ഡിസ്കവർ ഖത്തറിൽനിന്ന് ലഭിക്കും.
ഇ- മെയിലിലെ നിർദേശപ്രകാരം പുതിയ ബുക്കിങ് നടത്തണം. ബുക്കിങ് കാൻസൽ ആയവർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കും. ഇവർ പുതിയ ബുക്കിങ് നടത്തണം. നാട്ടിൽനിന്നുള്ള ബോർഡിങ്ങിനു മുമ്പ് ഇതനുസരിച്ചുള്ള ക്വാറൻറീൻ ഹോട്ടൽ രേഖകൾ കാണിക്കണം.
യാത്ര പുറെപ്പടുന്നതിനു മുമ്പുതന്നെ 'സഹമുറിയ'നിൽ രജിസ്റ്റർ ചെയ്താൽ ഹോട്ടൽതുക പകുതി ഷെയർ ചെയ്യാൻ ദോഹയിലേക്ക് യാത്രചെയ്യുന്ന മറ്റൊരാളെ ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.