സൗദിയിൽ ഒരാഴ്ചക്കിടെ 14,821 നിയമലംഘകർ അറസ്റ്റിൽ

ജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽനിന്ന് താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 14,821 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം എട്ടു മുതൽ 14 വരെയുള്ള കാലയളവിൽ സുരക്ഷസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനിനിടെയാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 8817 പേർ താമസനിയമ ലംഘകരും 3879 പേർ അതിർത്തിസുരക്ഷ ചട്ടം ലംഘിച്ചവരും 2125ലേറെ പേർ തൊഴിൽനിയമ ലംഘകരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 676 പേരാണ് പിടിയിലായത്. ഇതിൽ 58 ശതമാനം യമൻ പൗരന്മാരും 39 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.

രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 98 പേരും പിടിയിലായി. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അഭയം നൽകുകയും ചെയ്യുന്നതും മറച്ചുവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതുമായ 24 പേർ അറസ്റ്റിലായി. ആകെ 45,197 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്കു വിധേയരായി. അതിൽ 43,099 പുരുഷന്മാരും 2098 സ്ത്രീകളുമാണ്.

Tags:    
News Summary - 14,821 violators were arrested in a week in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.