ജിദ്ദ: സുഡാനിൽനിന്ന് 20 സ്വദേശികളും 1866 വിദേശികളുംകൂടി ജിദ്ദയിലെത്തി. വിവിധ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരം സൗദി അറേബ്യ നടത്തുന്ന രക്ഷാദൗത്യത്തിന് കീഴിലാണ് ശനിയാഴ്ച ഇത്രയും പേരെകൂടി ‘അമാന’എന്ന കപ്പലിൽ സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചത്. വിവിധ രാജ്യക്കാരും യു.എൻ ഉദ്യോഗസ്ഥരും കപ്പലിലുണ്ട്.
സുഡാനിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യം ആരംഭിച്ച ശേഷം ഒരു കപ്പലിൽ ഇത്രയുമധികം ആളുകളെ ജിദ്ദയിലെത്തിക്കുന്നത് ആദ്യമാണ്. ഇനിയും കൂടുതൽ പേരെ ജിദ്ദയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ സൗദി അറേബ്യ സ്വദേശികളും വിദേശികളുമായി 4879 പേരെ സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതിൽ 139 പേർ സ്വദേശികളും 4738 പേർ 96 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.