ഖമീസ് മുശൈത്: രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഖമീസില്‍ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങുന്നതിനെ കുറിച്ച് പഠനം നടത്താന്‍ഇന്ത്യന്‍ എംബസി ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അബഹ സന്ദര്‍ശിക്കും. ഖമീസിലെ അല്‍ ദലമൂണ്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് ആലോചന യോഗം നടക്കും. നിയമപരമായ കാരണങ്ങളാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യോഗത്തില്‍ പ്രവേശം ഉണ്ടാകില്ളെന്ന് സംഘാടകര്‍ അറിയിച്ചു.
അസീറില്‍ ഇന്ത്യന്‍ സ്കൂളിന്‍െറ ആവശ്യാര്‍ഥം രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ബി.എസ് മുബാറക്കിനെ നേരില്‍ കണ്ട് അപേക്ഷ കൊടുത്തിരുന്നു. ഡോ. ശശികാന്ത് കണ്‍വീനറായി രൂപീകരിച്ച ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ അക്ഷേ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൈമാറി. അദ്ദേഹത്തിന്‍െറ തീരുമാന പ്രകാരമാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അബഹയില്‍ സന്ദര്‍ശനം നടത്തുന്നത്. വ്യക്തിഗത വിവരങ്ങളും കുട്ടികളുടെ എണ്ണവും ഉള്‍പ്പെടുത്തി ആയിരത്തോളം രക്ഷിതാക്കള്‍ ഒപ്പിട്ട അപേക്ഷയും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
നിലവില്‍ സി.ബി.എസ്.സി അംഗീകാരമുള്ള രണ്ട് സ്വകാര്യ സ്കൂളുകളാണ് അബഹ ഖമീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ഇപ്പോള്‍ 3,000 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.