വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു 

ദമ്മാം:  ദമ്മാം-ജുബൈല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഫുട്ബാള്‍ താരം  മരിച്ചു. പാലക്കാട് കല്‍മണ്ഡപം അല്‍മുബാറക് മന്‍സിലില്‍  മുഹമ്മദ് സഈദിന്‍െറ മകന്‍ യുസുഫ് മുഹമ്മദ് (25) ആണ് മരിച്ചത്. രാസ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജെംസ് എന്ന  കമ്പനിയിലെ ഹെവി ഡ്രൈവറായിരുന്നു. വെള്ളിയാഴ്ച ജുബൈലില്‍ നിന്ന് ജോലിയാവശ്യാര്‍ഥം ദമ്മാമിലേക്ക് പോകുന്നതിനിടെ ജുബൈല്‍ ചെക്ക് പോയന്‍റിന് സമീപം യൂസുഫ് ഓടിച്ച ടാങ്കര്‍ മറിഞ്ഞ് തീ പിടിച്ചായിരുന്നു അപകടം. 
ഖത്തീഫില്‍ നിന്ന്  അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. അവിവാഹിതനാണ്. മാതാവ് ശാഹിദ. മൃതദേഹം ഖതീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍. ജുബൈല്‍ യൂത്ത് ഇന്ത്യ ഫുട്ബാള്‍ ക്ളബിലെ കളിക്കാരനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.