വാഹനാപകടം: മൃതദേഹങ്ങള്‍ ജിദ്ദയില്‍ ഖബറടക്കും

ജിദ്ദ: ശനിയാഴ്ച റാബിഗിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജിദ്ദയില്‍ ഖബറടക്കും. മലപ്പുറം അരീക്കോട് വാഴയില്‍ എന്‍.വി കരീമിന്‍െറ ഭാര്യ മുംതാസ് (50), മകന്‍ ശാദില്‍ (28), ശാദിലിന്‍െറ മകള്‍ മൂന്ന് വയസ്സുകാരി ഐറിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ജിദ്ദയില്‍ ഖബറടക്കുന്നത്.
പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഐറിന്‍ ശനിയാഴ്ച രാത്രി വൈകിയാണ് മരിച്ചത്. ശാദിലും മുംതാസും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കരീമും ശാദിലിന്‍െറ ഭാര്യ റിഷ്നയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ജിദ്ദയിലത്തെിച്ചിട്ടുണ്ട്. മക്കയില്‍ താമസിക്കുന്ന ശാദിലിന് അടുത്തേക്ക് നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനത്തെിയതായിരുന്നു കരീമും മുംതാസും. കരീമിന്‍െറ മറ്റുമക്കളായ ശഹ്സീനും സിമിയും സൗദിയിലുണ്ട്. ഇവര്‍ ഒന്നിച്ച് കഴിഞ്ഞ ദിവസം രണ്ടുകാറുകളിലാണ് മദീനയിലേക്ക് പോയത്. മദീന സന്ദര്‍ശിച്ച ശേഷം ശനിയാഴ്ച രാവിലെ മക്കയിലേക്ക് മടങ്ങുന്നതിനിടെ റാബിഗിലെ ഖുലൈസില്‍ വെച്ച് ശാദില്‍ ഓടിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് യുവാവ് സൗദിയിലത്തെിയത്. റിയാദ് ആസ്ഥാനമായ സ്്റ്റാര്‍ മാസ് കമ്പനിയുടെ മക്ക ബ്രാഞ്ചില്‍ ജോലി ചെയ്തുവരികയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.