ഉംറ നിര്‍വഹിച്ച സന്തോഷ വിവരത്തിന് പിറകെ വന്നത് ദുരന്തവാര്‍ത്ത

അരീക്കോട്: രണ്ടാഴ്ച മുമ്പ് സൗദിയിലേക്ക് പോയ അരീക്കോട് വാഴയില്‍ നൊട്ടന്‍വീടന്‍ കുടുംബം ഉംറ നിര്‍വഹിച്ചതിന്‍െറ സന്തോഷമറിയിച്ചതിന്‍െറ പിന്നാലെ ബന്ധുക്കള്‍ കേട്ടത് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകട വാര്‍ത്ത.
ഉംറ നിര്‍വഹിച്ച് മക്കയിലേക്ക് മടങ്ങും വഴി ഉമ്മയും മകനും പേരക്കുട്ടിയും സഞ്ചരിച്ച വാഹനം മറിഞ്ഞ് മരിച്ച വിവരം നാട്ടിലറിയുന്നത് ശനിയാഴ്ച രാത്രി ഏഴരയോടെയാണ്. നൊട്ടന്‍വീടന്‍ കരീമിന്‍െറ ഭാര്യ മുംതാസ്, മകന്‍ ഷാദില്‍, പേരമകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. മുംതാസും ഭര്‍ത്താവ് അബ്ദുല്‍ കരീമും രണ്ടാഴ്ച മുമ്പാണ് സൗദിയില്‍ മകളുടെയടുത്തേക്ക് പോയത്. കരീം, മുംതാസ്, ഷാദില്‍, മരുമകള്‍ റിഷ്ന, പേരമകള്‍ ഐറിന്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കരീമും റിഷ്നയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
   അബ്ദുല്‍ കരീം പുളിക്കല്‍ ജി.എം.യു.പി സ്കൂളില്‍നിന്ന് വിരമിച്ചതാണ്. ഒരു വര്‍ഷം മുമ്പാണ് മകന്‍ ഷാദില്‍ കുടുംബത്തെയും കൂട്ടി സൗദിയിലേക്ക് പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.