സൗദിയിൽ ബസ് അപകടത്തിൽ മൂന്ന് പേർ മരിച്ചു

റിയാദ്: ദമ്മാമിൽ നിന്നും പുറപെട്ട ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു.   ദമ്മാമിൽ നിന്നുള്ള നജ്മ ഹജ്ജ് ആൻറ് ഉംറ ഗ്രൂപ്പിൽ യാത്രതിരിച്ചവരാണ് റിയാദിനടുത്ത ജിദൂദ് എന്ന സ്ഥലത്ത് ഉണ്ടായ അപകടത്തിൽ മരണപെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.    

അപകട കാരണം വ്യക്തമല്ല. ദമാം -റിയാദ് ഹൈവയിൽ റിയാദിലേക്ക് 170 കിലോമീറ്റർ ദൂരത്തുള്ള ചെക്ക് പോയൻറ് നു സമീപത്താണ് അപകടം നടന്നത്. കണ്ടയ്നർ ലോറിയുമായി കൂട്ടിയിടിച്ച ബസിന്റെ മുൻഭാഗം  പൂർണ്ണമായും തകർന്നിട്ടുണ്ട്.  

പട്ടാമ്പി സ്വദേശിയും രിസാല സ്റ്റഡി സർക്കിൾ സൗദി നാഷണൽ എക്സിക്യൂടിവും എസ് എസ് എഫ് പാലക്കാട്‌ ജില്ലാ മുൻ വൈസ് പ്രസിഡന്റും ആയിരുന്ന പട്ടാമ്പി സ്വദേശി  കബീർ സഖാഫി , മലപ്പുറം കോടൂർ സ്വദേശി കോടൂർ കുഞ്ഞോൻ  എന്ന  സൈതലവി, ബസ് ഡ്രൈവർ മംഗലാപുരം സ്വദേശി ഷൗക്കത്ത് എന്നിവരാണ് മരണപെട്ടവർ.  കബീർ സഖാഫിയും സൈതലവിയും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞിരുന്നു . ബസ് ഡ്രൈവർ ഷൗക്കത്തിനെ  എയർ ആബുലൻസിൽ റിയാദിലെ  ശുമൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ ആയില്ല.  രണ്ടു ദിവസം കഴിഞ്ഞു നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഷൗക്കത്ത്.  

മലപ്പുറം ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് പ്രവർത്തകനാണ് മരണപെട്ട സൈതലവി. വിസിറ്റിംഗ് വിസയിൽ പത്ത് ദിവസം മുമ്പാണ് സൌദിയിൽ എത്തിയത്. സൈതലവിയുടെ  മകനും ഭാര്യയും സഹോദരന്മാരും അടക്കം അതേ കുടുംബത്തിൽ നിന്നുമുള്ള പതിനഞ്ചോളം പേർ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ഇവർ ആരുടേയും പരുക്ക് ഗുരുതരമല്ല.

നോർക്ക സൗദി കണ്‍സൾട്ടന്റ് ശിഹാബ് കൊട്ടുകാട് , പ്രവാസി റിഹാബിലിറ്റെഷൻ സെന്റർ വൈസ് പ്രസിടന്റ്റ് ബെസ്റ്റൊ ബഷീർ എന്നിവരും, ഐ സി എഫ്,  ആർ എസ് സി, മർക്കസ്  സൗദി കമ്മറ്റി  പ്രവർത്തകരും സേവനങ്ങളുമായി രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.