ലോക സമാധാനത്തിനാണ് സൗദി ശ്രമിക്കുന്നത് -ആദില്‍ ജുബൈര്‍

റിയാദ്: അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നിന്ന് ലോക സമാധാനത്തിന് പണിയെടുക്കുക എന്നതാണ് സൗദിയുടെ നയമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. റിയാദിലത്തെിയ ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി മുറെ മകാലെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷയും സ്ഥിരതയും ലോക സമാധാനവും കൈവരിക്കാന്‍ ഊര്‍ജിതമായ നീക്കങ്ങളാണ് സൗദി നടത്തുന്നത്. ഇതര രാജ്യങ്ങളോട് നിരന്തരമായി ചര്‍ച്ച നടത്തുന്നത് ഇക്കാരണത്താലാണ്. എല്ലാ രാജ്യങ്ങളിലും സമാധാനം കൈവരിക്കാനും പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാനും വേണ്ടിയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. മിഡ്ലീസ്റ്റില്‍ സമാധാനവും സുരക്ഷയും തിരിച്ചുകൊണ്ടുവരിക എന്നത് അതീവപ്രാധാന്യമുള്ളതാണ്. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും സംഭാഷണങ്ങളിലൂടെ രാഷ്ട്രീയമായ പരിഹാരം കണ്ടത്തെുകയാണ് വേണ്ടത്. 
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. അന്താരാഷ്ട്ര സമൂഹത്തെ ഇതിനായി ഒപ്പം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിന്‍െറ ഭാഗമായാണ് വിദേശ മന്ത്രിയുടെ സന്ദര്‍ശനം. മേഖലയിലെ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.