എണ്ണവില പിടിച്ചുനിര്‍ത്താന്‍ പുത്തന്‍ നീക്കം; ശ്രദ്ധ വീണ്ടും സൗദിയിലേക്ക്

ജിദ്ദ: കുത്തനെ ഇടിയുന്ന രാജ്യാന്തര എണ്ണ വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ പുതിയ നീക്കത്തിന് ഒരുങ്ങുന്നതായി സൂചന. അസംസ്കൃത എണ്ണയുടെ ഉല്‍പാദനം അഞ്ചുശതമാനം വെച്ചുകുറക്കാന്‍ ഒപെകിന് മുന്നില്‍ നിര്‍ദേശമുള്ളതായി റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നോവാക് കഴിഞ്ഞദിവസം സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യത്യസ്തങ്ങളായ ഊഹങ്ങള്‍ പ്രചരിക്കുന്നത്. ഈ നിര്‍ദേശം വികസിപ്പിച്ച് മൂര്‍ത്തമായ ധാരണയായി വരുമോ എന്നാണ് എണ്ണ വിപണി കാത്തിരിക്കുന്നത്. 
ഒപെകിലെ അംഗരാഷ്ട്രങ്ങളായ വെനസ്വേലയും അള്‍ജീരിയയും മാസങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവെച്ച നിര്‍ദേശം തന്നെയാണോ, അതോ പുതിയ ധാരണയാണോ ഇതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. ഉല്‍പാദനം കുറക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരത്തെ നിരസിച്ച സൗദി അറേബ്യയിലേക്ക് വീണ്ടും ലോകശ്രദ്ധ ഇതോടെ തിരിഞ്ഞിട്ടുണ്ട്. വന്‍തോതില്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രങ്ങള്‍ ഒന്നടങ്കം ഉല്‍പാദനം കുറക്കുകയാണെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നതാണ് സൗദിയുടെ നിലപാട്. 
അതുകൊണ്ട് തന്നെ ഇതൊരു സംയുക്ത നീക്കമായി ഉരുത്തിരിഞ്ഞ് വരുമോ എന്നാണ് ഇനി അറിയാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.