റിയാദ്: എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ഇറാന്‍െറ ഉപരോധം നീങ്ങിയ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ ഈ വര്‍ഷം ഇനിയും വില കുറയാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ) പ്രതിമാസ റിപ്പോര്‍ട്ടില മുന്നറിയിപ്പ് നല്‍കി. വിപണിയില്‍ നിലവിലെ സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയോ ആവശ്യത്തില്‍ കൂടുതലുള്ള എണ്ണയുടെ ലഭ്യതയില്‍ കുറവു വരികയോ ചെയ്യാതിരുന്നാല്‍ വില ഇനിയൂം താഴുമെന്നാണ്് ഐ.ഇ.എ ഈ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 25 ഡോളര്‍വരെയാകുമെന്നും അത് 10 വരെ എത്താന്‍ സാധ്യതയുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 12 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വ്യാപാരം നടക്കുന്നത്. ഉപരോധം നീങ്ങിയതോടെ ഇറാന്‍ അഞ്ചു ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടിയാവുമ്പോള്‍ വിപണിയില്‍ ആവശ്യത്തില്‍ കൂടുതല്‍ എണ്ണയുണ്ടാകുമെന്നതിനാല്‍ വില കുറഞ്ഞു തന്നെ നില്‍ക്കാനാണ് സാധ്യത. അതേസമയം, ഇറാന്‍െറ എണ്ണയുടെ ഗുണനിലവാരത്തെയും വിപണിയില്‍ ഉപഭോക്താക്കളെ കണ്ടത്തെുന്നതിനെയും ആശ്രയിച്ചായിരിക്കും അവരുടെ ഭാവി. ഇതിന് മുമ്പും എണ്ണയുടെ ലഭ്യത ഈ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് വിപണി കരകയറിയിട്ടുണ്ടെന്നും വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ടുള്ള ഐ.ഇ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.