റിയാദ്: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റർ നാഷനൽ സ്കൂൾ സംഘടിപ്പിച്ച ലോക അറബി ഭാഷാദിനാചരണം പരിപാടികളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ കാമ്പസിൽ നടന്ന ആഘോഷ പരിപാടി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അറബിക് പണ്ഡിതനുമായ ഡോ. അബ്ദുൽ അഹദ് ബിൻ ഖുദ്ദൂസ് നദീർ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ് അധ്യക്ഷത വഹിച്ചു.
അറബിക് കാലിഗ്രാഫി, മോഡൽ മേക്കിങ്, ഡ്രോയിങ്, അറബി ഗാനം, ട്രാൻസലേഷൻ, പ്രശ്നോത്തരി തുടങ്ങിയ വ്യത്യസ്ത പരിപാടികൾ വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അറബി ഭാഷയുടെ വ്യാപനവും പുതിയ ലോകത്തെ സാധ്യതകളും പ്രതിപാദിച്ചുള്ള പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. അറബ് സാഹിത്യവും നാഗരികതയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തയാറാക്കിയ മോഡലുകളുടെ പ്രദർശനവും നടന്നു. അറബിക് ഡിപ്പാർട്മെന്റിന് കീഴിൽ നടന്ന പരിപാടികൾക്ക് മുഹമ്മദ് സൽമാൻ, ആയിഷ അബ്ദുൽ മജീദ്, ഷഹീൻ ജഹാൻ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.