റിയാദ്: ലോക ഫുട്ബാള്‍ ടീമുകളുടെ ഫിഫ റാങ്കില്‍ സൗദി അറേബ്യ 65ാം സ്ഥാനം നില നിര്‍ത്തി. ജൂലൈയില്‍ പുറത്തിറക്കിയ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പട്ടികയിലാണ് സൗദി നിലവിലെ സ്ഥാനം തുടര്‍ന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം. ലയണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബെല്‍ജിയം രണ്ടാം സ്ഥാനത്തും കൊളംബിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ജര്‍മനി, ചിലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. അഫ്ഗാനിസ്ഥാനും താഴെ 152ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.