ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ആഗസ്റ്റ് നാലിന് തുടങ്ങും

ജിദ്ദ: സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് രജിസ്ട്രേഷന്‍ ആഗസ്റ്റ് നാല് (ദുല്‍ഖഅദ് ഒന്ന്) മുതല്‍ തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. localhaj.haj.gov.sa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
 ആഗസ്റ്റ് നാലിന് രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ ആവശ്യമാണെങ്കില്‍ സെപ്റ്റംബര്‍ എട്ട് (ദുല്‍ഹജ്ജ് ഏഴ്) രാവിലെ വരെ തുടരും.
ആഭ്യന്തര ഹാജിമാര്‍ക്ക് ബുക്കിങ്, കരാര്‍ എന്നീ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിലൂടെ ഹാജിമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും പ്രാരംഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
ഏഴ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മിനയിലെ ടവറുകളില്‍ താമസിച്ചുകൊണ്ടുള്ള ഹജ്ജ്, ചെലവ് കുറഞ്ഞ ഹജ്ജ് എന്നിവ ഇതിലുള്‍പ്പെടും.
ഓരോ കാറ്റഗറിക്കും തുക വ്യത്യസ്തമായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.