മക്ക-ജിദ്ദ റോഡില്‍ വാഹനാപകടം;  ഉംറ കഴിഞ്ഞു മടങ്ങിയ മൂന്നു ഡോക്ടര്‍മാര്‍ മരിച്ചു

മക്ക: മക്ക-ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തില്‍ അറബ് വംശജരായ മൂന്നു ഡോക്ടര്‍മാര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍െറ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം കീഴ്മേല്‍ മറിയുകയായിരുന്നു. റിയാദ് അല്‍ ഹമ്മാദി ആശുപത്രിയിലെ  പ്ളാസ്റ്റിക് സര്‍ജന്‍ ഡോ. മുഹമ്മദ് മഹ്മൂദ് അബ്ദുല്ല, ഡെര്‍മറ്റോളജിസ്റ്റ് ഡോ. മാജിദ് അല്‍ സാംനി, കാര്‍ഡിയോളജിസ്റ്റ് ഡോ. ദിയാഉദ്ദീന്‍ ഫദലുല്ല എന്നിവരാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന ഡോ. അമ്റു അല്‍മുസ്തഖവി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 
ഉംറ കഴിഞ്ഞ് മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. റിയാദിലേക്കുള്ള വിമാനത്തിനായി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. അതിവേഗത്തിലായിരുന്ന കാറിന്‍െറ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം പലതവണ കരണം മറിയുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മക്കയില്‍ ഖബറടക്കി. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.