ഹാഇലില്‍ കാറുകള്‍ കൂട്ടിയിടിച്ച്  കുട്ടികളടക്കം ഒമ്പതു മരണം 

റിയാദ്: കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികളുള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മദീന - ഹാഇല്‍ റോഡിലാണ് ദുരന്തമുണ്ടായത്. സ്വദേശി കുടുംബത്തിലുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. കാറുകള്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും തകര്‍ന്നു. സിവില്‍ ഡിഫന്‍സത്തെി ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ ഹാഇല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് ഖാലിദ് അല്‍സാഹ്ലി അറിയിച്ചു. മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.