‘സമന്വയ’ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

റിയാദ്: സമന്വയ സാംസ്കാരിക വേദി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. റിയാദില്‍ നടന്ന പരിപാടി ഇന്ത്യന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ലഫ്റ്റ്നന്‍റ് കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്  വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. യോഗക്ക് മതവും അതിര്‍ത്തികളും മതിലുകളുമില്ളെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിനുള്ള പ്രാചീന ഭാരതത്തിന്‍െറ സംഭാവനയാണിത്. 
യോഗയുടെ സാംസ്കാരിക അംബാസഡര്‍മാരാണ് ഓരോ പ്രവാസി ഭാരതീയനും എന്ന് തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അറബ് യോഗ ഫൗണ്ടേഷന്‍ ഡയറക്ടര്‍ നൂറ അല്‍വൈലി നിലവിളക്ക് തെളിയിച്ചു. 
യോഗയുടെ പ്രാധാന്യം ആധുനിക സമൂഹത്തില്‍ എത്ര വലുതാണെന്ന് ബോധ്യമായിട്ടുണ്ടെന്നും അറുനൂറോളം പരിശീലകര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും അറബ് യോഗ ഫൗണ്ടേഷന്‍ വിവിധ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഡിപ്ളോമ, ബിരുദ, ബിരുദാന്തര കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും നൂറ അല്‍വെയിലി പറഞ്ഞു. തുടര്‍ന്ന് വിവിധ യോഗാസനങ്ങളുടെ പ്രദര്‍ശനവും അവര്‍ നടത്തി. പ്രദര്‍ശനങ്ങള്‍ക്ക് നൂറ അല്‍വെയിലി, ജോര്‍ജ് ഡാര്‍ലി ഡോറാന്‍ (ഇംഗ്ളണ്ട് ), ഗിരിലാല്‍, സീമ, സൗമ്യ, രഞ്ജിത്, സുനില്‍, സജീവ്, സ്വപ്ന, ശങ്കര്‍, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സമന്വയ പ്രസിഡന്‍റ് ബാബു കല്ലുമല അധ്യക്ഷത വഹിച്ചു. 
കുട്ടികളുടെ പ്രദര്‍ശനങ്ങള്‍ക്ക് സീമ, നന്ദിനി, ഗിനില, അമ്പിളി, സ്മിത, ബിന്ദു, ഗീത, സുനിത, പിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ പരിശോധനയും ക്യാമ്പും സംഘടിപ്പിച്ചു. മഗേഷ് സ്വാഗതവും ശങ്കര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.