എണ്ണവിപണിയില്‍ വന്‍ പ്രതീക്ഷ: ഒരു വര്‍ഷത്തെ കൂടിയ വില

റിയാദ്: ഇസ്തംബൂളില്‍ ചേരുന്ന എണ്ണ മന്ത്രിമാരുടെ തീരുമാനത്തത്തെുടര്‍ന്ന് എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരു വര്‍ഷത്തിനിടക്കുള്ള ഏറ്റവും കൂടിയ നിരക്ക്. ഉല്‍പാദന നിയന്ത്രണത്തില്‍ പങ്കുചേരാന്‍ സന്നദ്ധമാണെന്ന് ഒപെകിന് പുറത്തുള്ള റഷ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിപണി വില തിങ്കളാഴ്ച ബാരലിന് 53.45 ഡോളറായി ഉയര്‍ന്നത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേരുന്ന എണ്ണ മന്ത്രിമാരുടെ യോഗത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ പ്രഖ്യാപനം വന്നത്.  
2015 സെപ്റ്റംബറിലെ ബാരലിന് 54.05 ഡോളര്‍ എന്ന വിലക്ക് ശേഷം തിങ്കളാഴ്ചയാണ് വില 53 ഡോളറിന് മുകളിലത്തെുന്നത്. കഴിഞ്ഞ മാസം അവസാനത്തില്‍ അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് എണ്ണ മന്ത്രിമാരുടെയും റഷ്യയുടെയും യോഗത്തിലും ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ധാരണയായിരുന്നു. തുര്‍ക്കിയില്‍ ചേരുന്ന യോഗത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവുമെന്ന് അള്‍ജീരിയന്‍ എണ്ണ മന്ത്രി നുറുദ്ദീന്‍ ബൂതര്‍ഫ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ അവസാനം വിയന്നയിലെ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ചകോടിയിലാണ് ഓരോ രാജ്യത്തിന്‍െറയും ക്വാട്ട നിശ്ചയിച്ചുള്ള തീരുമാനം പുറത്തുവരിക.
അതേസമയം അമിതമായി ഉല്‍പാദന നിയന്ത്രണം ആവശ്യമില്ളെന്നും സന്തുലിതമായ നിയന്ത്രണമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനത്തിലത്തൊന്‍ ഒപെക് ഉച്ചകോടിക്ക് സാധിക്കുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.