റിയാദ്: സ്വകാര്യ മേഖലയിലെ സ്വകാര്യവത്കരണം ഊർജിതമാക്കാന്‍ ആഴ്ചയില്‍ അഞ്ച് ദിവസം, 40 മണിക്കൂര്‍ ജോലി എന്നാക്കി നിശ്ചയിക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. ബുധനാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ശൂറ നിര്‍ദേശം സല്‍മാന്‍ രാജാവിെൻറയും മന്ത്രിസഭയുടെയും അംഗീകാരത്തിന് സമര്‍പ്പിച്ചു. സ്വദേശിവത്കരണം ലക്ഷ്യമാക്കുന്ന തൊഴില്‍ മേഖലയില്‍ തുടക്കത്തില്‍ പരിഷ്കരണം വരുത്തണമെന്നതാണ് ശൂറയുടെ നിര്‍ദേശം. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ദിവസം ജോലിയും സ്വകാര്യ മേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ആറ് ദിവസം, 48 മണിക്കൂര്‍ ജോലി എന്ന സാഹചര്യം യുവാക്കള്‍ സ്വകാര്യ മേഖലയിലേക്ക് കടന്നുവരാന്‍ തടസ്സമാകുന്നുണ്ട്. എന്നാല്‍, ജോലി സമയം ചുരുക്കുന്നതിനോട് സ്വകാര്യ സ്ഥാപന ഉടമകള്‍ നേരത്തെ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഉല്‍പാദന, നടത്തിപ്പ് ചെലവ് വര്‍ധിക്കുമെന്നതിനാലാണ് സ്ഥാപന ഉടമകള്‍ ഇതിനെ എതിര്‍ത്തത്. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത് ഭൂരിപക്ഷവും വിദേശികളാണെന്നതിനാല്‍ അവര്‍ക്കാണ് ഇതിന്‍െറ ഗുണഫലം ലഭിക്കുക എന്നും ശൂറയിലെ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇക്കാരണങ്ങളാലാണ് 2016ല്‍ ആരംഭിച്ച ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍ ശൂറ ബുധനാഴ്ച വിഷയം വീണ്ടും ചര്‍ച്ചക്കെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.