2023 അറബി കവിതാവർഷം: സൗദിയിൽ വൈവിധ്യമാർന്ന പരിപാടികൾ തുടരുന്നു

യാം​ബു: സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ‘2023 അ​റ​ബി ക​വി​താ​വ​ർ​ഷം’ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ തു​ട​രു​ന്ന​താ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​റ​ബ് സം​സ്‌​കാ​ര​ത്തി​ൽ വ​മ്പി​ച്ച സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യ അ​റ​ബ് ക​വി​ത​യെ സ​മൂ​ഹ​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും ക​വി​ക​ളെ ആ​ദ​രി​ക്കു​വാ​നും അ​റ​ബി ക​വി​ത ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​വാ​നും ല​ക്ഷ്യം​വെ​ച്ചാ​ണ് സൗ​ദി ഈ ​വ​ർ​ഷം ക​വി​ത​യു​ടെ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

അ​റ​ബ് ലോ​ക​ത്തെ കാ​വ്യ​രം​ഗം അ​റ​ബ് സം​സ്കാ​ര​ത്തി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​നം ഏ​റെ​യാ​ണ്. അ​റ​ബ് ക​വി​ത​ക​ളു​ടെ പ്ര​ചാ​ര​ണ​വും അ​വ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ വി​പ്ല​വ​ങ്ങ​ൾ പു​തു ത​ല​മു​റ​ക്ക് പ​ക​ർ​ത്തു​വാ​നും ഉ​ത​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തി​ൽ സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ​യും കീ​ഴി​ൽ വി​വി​ധ സം​ഗ​മ​ങ്ങ​ളും ക​വി​യ​ര​ങ്ങു​ക​ളും ച​ർ​ച്ച പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ സോ​ഷ്യ​ൽ സ​ർ​വി​സ് വ​കു​പ്പ് ക​വി​താ വ​ർ​ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്തെ ക​വി​ക​ളെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രെ​യും ഒ​രു​മി​ച്ചു​ചേ​ർ​ത്ത് ച​ർ​ച്ചാ സം​ഗ​മ​വും കൗ​ൺ​സി​ൽ ക്ലാ​സും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നാ​യി https://forms.gle/6NaMk6wCGYSmamuh7 എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ആ​ളു​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു ‘നി​ങ്ങ​ൾ എ​ഴു​ത്തു​കാ​ര​നോ ക​വി​യോ സാ​ഹി​ത്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യോ സാ​ഹി​ത്യാ​സ്വാ​ദ​ക​നോ ആ​ണെ​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക’ എ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ സം​ഗ​മ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ക്ഷ​ണി​ക്കു​ന്ന​ത്. സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്നും യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സോ​ഷ്യ​ൽ സ​ർ​വി​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാം​ബു പ്ര​ദേ​ശ​ത്തെ ക​വി​ക​ളെ​യും സാ​ഹി​ത്യ, ക​വി​താ​സ്വാ​ദ​ക​രെ​യും ഒ​രു​മി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Tags:    
News Summary - 2023 Year of Arabic Poetry: A variety of programs continue in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.