സൗദിയിൽ 207 പേർക്ക് കോവിഡ്

ജിദ്ദ: സൗദിയിൽ പുതുതായി 207 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്തെങ്ങും കോവിഡ്​ മൂലമുള്ള മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,394 ഉം രോഗമുക്തരുടെ എണ്ണം 796,406 ഉം ആയി. 9,255 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

നിലവിൽ 4,733 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.27 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 52, ജിദ്ദ 37, ദമ്മാം 19, ത്വാഇഫ്​ 9, മദീന 8, മക്ക 7, ഹുഫൂഫ്​ 6, ദഹ്​റാൻ 6, അൽബാഹ 5, ബുറൈദ 4, അബ്​ഹ 4, ജീസാൻ 4, തബൂക്ക്​ 3, ജുബൈൽ 3, അറാർ 2, ഹാഇൽ 2, ഖമീസ്​ മുശൈത്ത്​ 2, നജ്​റാൻ 2, ഉനൈസ 2, അൽറസ്​ 2, ഖർജ്​ 2.

Tags:    
News Summary - 207 new covid case in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.