റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. ഞായറാഴ്ച 2,504 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,50,920 ആയി. 3,517 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,97,735 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 39 പേർ മരിച്ചു. ആകെ മരണസംഖ്യ 2486 ആയി. റിയാദ് 8, ജിദ്ദ 1, മക്ക 5, മദീന 1, ഹുഫൂഫ് 2, ത്വാഇഫ് 6, ബുറൈദ 2, ഹഫർ അൽബാത്വിൻ 2, അൽഖർജ് 3, മഹായിൽ 1, വാദി ദവാസിർ 1, ബീഷ 1, അബൂഹരീഷ് 1, അൽഖുവയ്യ 3, ഹുറൈംല 1, അൽദായർ 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് 50,699 പേരാണ്. ഇവരിൽ 2180 പേരുടെ നില ഗുരുതരമാണ്. ഒരു ദിവസത്തിനിടെ 48,140 കോവിഡ് ടെസ്റ്റുകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 2,670,926 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
പുതിയ രോഗികൾ:
റിയാദ് 178, ജിദ്ദ 177, ഹുഫൂഫ് 163, മക്ക 144, മുബറസ് 125, ത്വാഇഫ് 118, ഹഫർ അൽബാത്വിൻ 102, ദമ്മാം 101, ഖമീസ് മുശൈത്ത് 92, മദീന 57, തബൂക്ക് 56, ബുറൈദ 53, അൽഖർജ് 53, സബ്ത് അൽഅലയ 52, യാംബു 47, ഹാഇൽ 44, നജ്റാൻ 44, അഹദ് റുഫൈദ 40, ഖുലൈസ് 38, വാദി ദവാസിർ 35, സബ്യ 30, മഹായിൽ 29, ജീസാൻ 29, ഉനൈസ 24, തുർബ 24, ബെയ്ഷ് 20, അൽഖൂസ് 19, ഖത്വീഫ് 19, അറാർ 19, അബഹ 18, മജാരിദ 16, റാസതനൂറ 16, റഫ്ഹ 16, അൽനമാസ് 15, നാരിയ 15, ദഹ്റാൻ 19, അൽസഹൻ 14, റിജാൽ അൽമ 14, ബെയ്ഷ് 13, അൽഹായ്ത 13, ഹറജ 12, ജുബൈൽ 12, അബൂഅരീഷ് 12, ശറൂറ 12, അൽജഫർ 11, ഖോബാർ 11, അൽഅയ്ദാബി 11, അബ്ഖൈഖ് 10, സാംത 10, അൽറയ്ത് 9, ബലസ്മർ 8, ഖഫ്ജി 8, അൽഅയൂൺ 7, സകാക 7, ബുഖൈരിയ 7, റനിയ 7, തുവാൽ 7, അഖീഖ് 6, റിയാദ് അൽഖബ്റ 6, അൽഖുർമ 6, മൈസാൻ 6, ഖിയ 6, ബാറഖ് 6, ഫർസാൻ 6, ബദർ അൽജനൂബ് 6, മജ്മഅ 6, സുലയിൽ 6, ബൽജുറഷി 5, ഖിൽവ 5, അൽറസ് 5, അയൂൺ അൽജുവ 5, ഹുത്ത ബനീ തമീം 5, ഹുറൈംല 5, ശഖ്റ 5, അൽവജ്ഹ് 5, അൽഉല 4, വാദി ബിൻ ഹഷ്ബൽ 4, അൽബഷായർ 4, തബാല 4, തത്ലീത് 4, സഫ്വ 4, ബഖഅ 4, ദവാദ്മി 4, അൽഖുറ 3, അൽഅസിയാഹ് 3, മിദ്നബ് 3, ദരീയ 3, ഖുസൈബ 3, അൽമുവയ്യ 3, ഉമ്മു അൽദൂം 3, സറാത് ഉബൈദ 3, മുലൈജ 3, ഉറൈറ 3, ഫൈഫ 3, അഹദ് അൽമസറഹ 3, റാബിഗ് 3, ഖുബാഷ് 3, ജദീദ അറാർ 3, സുൽഫി 3, റഫാഇ അൽജംഷ് 3, അൽബാഹ 2, അൽഅയ്സ് 2, നബാനിയ 2, അൽഖുവാര 2, അൽമദ്ദ 2, ദഹ്റാൻ അൽജനൂബ് 2, അൽബത്ഹ 2, ഖുറയാത് അൽഉലയ 2, ദബീയ 2, അൽഗസല 2, മൗഖഖ് 2, സമീറ 2, അൽമുവസം 2, ദമാദ് 2, അദം 2, ഹബോന 2ഏ ദറഇയ 2, ദുബ 2, മൻദഖ് 1, ദൂമത് അൽജൻഡൽ 1, തബർജൽ 1, വാദി അൽഫറഅ 1, ഹനാഖിയ 1, ബദർ 1, മഹദ് അൽദഹബ് 1, അൽബദാഇ 1, ഖുറയാത് 1, മുസൈലിഫ് 1, ഖുൻഫുദ 1, നമീറ 1, അൽഖറഇ 1, അൽമഹാനി 1, അൽഫർഷ 1, അൽഫേരി 1, അൽഷനൻ 1, സുലൈമി 1, ദർബ് 1, അൽഅർദ 1, അൽദായർ 1, അൽലെയ്ത് 1, അഫീഫ് 1, അൽഖസ്റഅ 1, ഹുത്ത സുദൈർ 1, തുമൈർ 1, ഹഖ്ൽ 1.
മരണസംഖ്യ:
റിയാദ് 671, ജിദ്ദ 619, മക്ക 508, മദീന 110, ദമ്മാം 82, ഹുഫൂഫ് 91, ത്വാഇഫ് 71, തബൂക്ക് 41, ബുറൈദ 32, അറാർ 21, ജീസാൻ 20, മുബറസ് 16, ഖത്വീഫ് 15, ഹഫർ അൽബാത്വിൻ 17, ഖോബാർ 12, വാദി ദവാസിർ 13, അൽഖുവയ്യ 14, ബെയ്ഷ് 10, സബ്യ 9, അബഹ 9, അൽബാഹ 7, ഖമീസ് മുശൈത് 7, അൽഖർജ് 9, സകാക 5, മഹായിൽ 5, ഹുറൈംല 5, ഉനൈസ 4, ഹാഇൽ 4, അൽമജാരിദ 4, ബീഷ 4, അയൂൺ 4, അബൂഅരീഷ് 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, നജ്റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ശഖ്റ 2, ഖുറായത് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്മിയ 1, ഹുത്ത സുദൈർ 1, അൽനമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മൻദഖ് 1, അൽദായർ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.