ല​ജ​ബ്‌ താ​ഴ്വ​ര​യി​ലെ കാ​ഴ്​​ക​ൾ, ഫോ​ട്ടോ: സ​ജീ​ർ കൊ​ടി​യ​ത്തൂ​ർ, ജീ​സാ​ൻ

വാ​ദി ല​ജ​​ബെ​ന്ന സു​ന്ദ​ര താ​ഴ്​​വ​ര

ജീ​സാ​ൻ: മ​നോ​ഹ​ര​മാ​യ ക​ട​ലോ​ര​ങ്ങ​ളും വി​സ്മ​യ​മാ​യ കു​ന്നു​ക​ളും ധാ​രാ​ള​മു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ജീ​സാ​നി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​കൃ​തി​സു​ന്ദ​ര പ്ര​ദേ​ശ​മാ​ണ്​ വാ​ദി ല​ജ​ബ്‌ (ല​ജ​ബ്​ താ​ഴ്​​വ​ര). ജീ​സാ​നി​ൽ​നി​ന്ന് 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ റെ​യ്​​തി​ന​ടു​ത്താ​ണ്‌ ഈ ​സു​ന്ദ​ര താ​ഴ്​​വ​ര.

ജീ​സാ​ൻ-​ബെ​യ്‌​ഷ് ഹൈ​വേ​യി​ൽ മ​ഹ​ല്ല​യി​ൽ​നി​ന്ന് വ​ല​ത്തോ​ട്ടു​തി​രി​ഞ്ഞ് അ​ൽ ഹ​ഖൂ വ​ഴി പോ​യാ​ൽ അ​ൽ റെ​യ്​​തി​ലെ​ത്താം. വാ​ദി ല​ജ​ബ്‌ ന​ൽ​കു​ന്ന കു​ളി​ർ​മ​യും ന​യ​നാ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ​ഞ്ചാ​രി​ക​ൾ ദൈ​നം​ദി​നം ഇ​വി​ടെ എ​ത്തു​ന്നു. 300 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ത​ല​യെ​ടു​പ്പു​ള്ള ര​ണ്ട് പ​ർ​വ​ത​ങ്ങ​ൾ നെ​ടു​കെ പി​ള​ർ​ന്ന​പോ​ലെ ഇ​ടു​ങ്ങി​യ വ​ഴി​യോ​ര മ​ല​മ്പാ​ത​യി​ലൂ​ടെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര ദു​ർ​ഘ​ട​വും സാ​ഹ​സി​ക​വും ഒ​പ്പം ഹൃ​ദ്യ​മാ​യ കാ​ഴ്ചാ​നു​ഭ​വ​വു​മാ​ണ്.

ചെ​ങ്കു​ത്താ​യ ക​യ​റ്റ​വും ഇ​റ​ക്ക​വും ഹെ​യ​ർ പി​ൻ വ​ള​വു​ക​ളും ക​ട​ന്ന്​ മ​ല​മ​ട​ക്കു​ക​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി​യൊ​രു​ക്കി​യ ന​ട​പ്പാ​ത​ക​ളി​ലൂ​ടെ ന​ട​ന്നു​ക​യ​റ​ണം. ഈ ​പ്ര​കൃ​തി​ദ​ത്ത പാ​ത ക​രി​ങ്ക​ൽ ചീ​ളു​ക​ൾ പാ​കി അ​ധി​കൃ​ത​ർ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം വി​ശാ​ല​മാ​യ താ​ഴ്​​വ​ര​യു​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സ്സ് നി​റ​ക്കും. മ​ല​ഞ്ചെ​രി​വു​ക​ളി​ൽ​നി​ന്ന് പ്ര​വ​ഹി​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ തെ​ളി​നീ​രു​റ​വ​ക​ൾ, മ​ത്സ്യ​ങ്ങ​ളും മ​റ്റു ജ​ല​ജീ​വി​ക​ളും പു​ള​ച്ചു​മ​റി​യു​ന്ന കൊ​ച്ചു​ത​ടാ​ക​ങ്ങ​ൾ, പ​ച്ച​വി​രി​ച്ച് മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി ഭം​ഗി​യൊ​രു​ക്കി ഇ​ട​തൂ​ർ​ന്ന് നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത​യി​നം മ​ര​ങ്ങ​ൾ, ചെ​റു​തും വ​ലു​തു​മാ​യ ജീ​വ​ജാ​ല​ങ്ങ​ൾ, പ​ക്ഷി​ക​ളു​ടെ കൂ​ജ​നം, നീ​രൊ​ഴു​ക്കു​ക​ളു​ടെ ക​ള​ക​ളാ​ര​വ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം ഏ​റെ ഹൃ​ദ്യ​മാ​ണ്. സ്ഫ​ടി​കം​പോ​ലെ തെ​ളി​മ​യാ​ർ​ന്ന ജ​ല​മു​ള്ള പൊ​യ്ക​ക​ളി​ൽ ച​ര​ൽ​ക്ക​ല്ലു​ക​ളു​ടെ​യും മ​റ്റും കാ​ഴ്ച​ക​ൾ പോ​ലും വേ​റി​ട്ട മ​നോ​ഹാ​രി​ത​യാ​ണ്.


ജ​ലാ​ശ​യ​ങ്ങ​ളി​ൽ നീ​ന്താ​നും കു​ളി​ക്കാ​നും കൂ​ടി സൗ​ക​ര്യ​മു​ള്ള​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ആ​കാ​ശം മു​ട്ടി​നി​ൽ​ക്കു​ന്ന​ പ​ർ​വ​ത​ങ്ങ​ൾ. ഇ​വ​യു​ടെ പാ​ർ​ശ്വ​ഭി​ത്തി​ക​ളി​ൽ വെ​ള്ള​മൊ​ഴു​ക്കി​ലൂ​ടെ രൂ​പാ​ന്ത​രം പ്രാ​പി​ച്ച പ്ര​കൃ​തി​ശി​ല്പ​ങ്ങ​ളും. ആ​ഭ്യ​ന്ത​ര ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ രേ​ഖ​പ്പെ​ട്ട സ​വി​ശേ​ഷ സ്ഥാ​നം കൂ​ടി​യാ​ണ് വാ​ദി ല​ജ​ബ്‌. ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യം പ്ര​ഭാ​ത​മാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം ചി​ല​പ്പോ​ൾ സ​ന്ദ​ർ​ശ​നം​ത​ന്നെ പ്ര​യാ​സ​ക​ര​മാ​യി മാ​റാം. മാ​ത്ര​മ​ല്ല, ഇ​ട​തൂ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ത്ത്​ നാ​ലു മ​ണി​യാ​കു​മ്പോ​ഴേ​ക്കു​ത​ന്നെ ഇ​രു​ൾ​വീ​ഴും. ഇ​ത്​ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കും. വാ​ദി ല​ജ​ബി​ന്​ സ​മീ​പം ക​ട​ക​ൾ കു​റ​വാ​യ​തി​നാ​ൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റും മു​ൻ​കൂ​ട്ടി ക​രു​തി​യേ യാ​ത്ര പു​റ​പ്പെ​ടാ​വൂ. മ​ല​ഞ്ചെ​രി​വി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ മ​നോ​ഹ​ര​മാ​യ വ്യൂ ​പോ​യ​ന്‍റി​ലെ​ത്താ​ൻ ഫോ​ർ വീ​ൽ വാ​ഹ​ന​ങ്ങ​ൾ​ത​ന്നെ വേ​ണം. മ​റ്റു വാ​ഹ​ന​ങ്ങ​ൾ താ​ഴ്​​വ​ര​യി​ൽ അ​തി​നു​ള്ള പ്ര​ത്യേ​ക ഭാ​ഗ​ത്ത്​ പാ​ർ​ക്ക് ചെ​യ്യ​ണം. ശേ​ഷം ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ന​ല്ല കാ​ഴ്ച​ക​ളു​ള്ള ഭാ​ഗ​ത്ത്​ എ​ത്തേ​ണ്ട​ത്.

Tags:    
News Summary - a beautiful valley called Wadi Lajab Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.