റിയാദ്: മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ നിര്യാതനായി. ഉലയ്യയിലെ ഒരു സ്വദേശിവീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട്ടിൽ യൂസുഫാണ് (60) മരിച്ചത്. ഭാര്യ: സൈനബ ബീവി. മാതാവ്: അസുമ ബീവി. മക്കൾ: സിദ്ദീഖ്, സബീന. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.