സത്താർ

എറണാകുളം സ്വദേശി ത്വാഇഫിൽ വാഹനത്തിൽനിന്ന്​ വീണ് മരിച്ചു

ത്വാഇഫ്: വാഹനത്തിൽനിന്ന് വീണ് തലക്ക് പരിക്കേറ്റ എറണാകുളം സ്വദേശി ത്വാഇഫിൽ മരിച്ചു. ആലുവ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്വദേശി കരിമ്പേപടിക്കൽ സത്താർ (42) ആണ് മരിച്ചത്. റിയാദിലെ ഉമർ അലി ബൻസാഫ് ഫുഡ് സ്​റ്റഫ് കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദിൽനിന്ന്​ നവംബർ ഒന്നിന് സൗദിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ചരക്കുമായി പുറപ്പെട്ട ഇദ്ദേഹം വ്യാഴാഴ്ച ജിദ്ദയിൽനിന്നും ത്വാഇഫിൽ എത്തിയതായിരുന്നു. നിർത്തിയിട്ട വാഹനത്തി​െൻറ സീറ്റിൽനിന്ന്​ തലകറങ്ങി താഴെ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

17 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബു പല്ലേരിക്കണ്ടം, മാതാവ്: നഫീസ. ഭാര്യ: ഷിംന. മക്കൾ: ഇമ്രാൻ (8), ഇർഫാൻ (8), ഇഹ്സാൻ (6). കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ത്വാഇഫിൽ ഖബറടക്കും.

Tags:    
News Summary - a native of Ernakulam fell from a vehicle and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.