റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സന്ദർശക വിസയിലെത്തിയ കർണാടക സ്വദേശിനി സൗദിയിൽ മരിച്ചു. മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്.
പിതാവ്: അബ്ദുൽ ഖാദർ, മാതാവ്: ബീഫാത്വിമ. ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു. മരണാനന്തര നടപടിക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്ബറയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.