റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി റിയാദിൽ മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽബാരി സഖാഫി (40) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
എട്ടു വർഷമായി റിയാദ് ബദീഅയിൽ ഹൗസ് ഡ്രൈവറായി ജോലിചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്നു.
മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്ദുൽബാസിത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (റിയാദ്), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യു.എ.ഇ).
ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇബ്രാഹിം കരീം, അബ്ദുറസാഖ് വയൽക്കര, അബ്ദുൽ മജീദ് താനാളൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് സഹോദരൻ അബ്ദുറഹ്മാൻ, ബന്ധു നിസാർ സഅദി താനാളൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.