ജുബൈൽ: ശിശുദിനം പ്രമാണിച്ച് മലർവാടി ജുബൈൽ ഘടകം ലുലു ഹൈപ്പർ മാർക്കറ്റിൽ കുട്ടികൾക്കായി ടാലൻറ് ഫിയസ്റ്റ സംഘടിപ്പിച്ചു. ഫാത്തിമ മിനാലിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ചിത്രരചന മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. 125ൽ പരം കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സ്റ്റുഡന്റ്സ് ഇന്ത്യ എന്നീ വിഭാഗങ്ങളിലായി ഡ്രോയിങ്, പോസ്റ്റർ നിർമാണം, കളറിങ് മത്സരങ്ങൾ നടന്നു. തുടർന്ന് കുട്ടികളുടെ ഒപ്പന, നൃത്തം, ഗാനം, പ്രസംഗം, കഥ പറയൽ തുടങ്ങിയ 15ഓളം ഇനം കലാപരിപാടികളും വേദിയിൽ അരങ്ങേറി. തനിമ സാംസ്കാരികവേദി പ്രസിഡൻറും മലർവാടി രക്ഷാധികാരിയുമായ ഡോ. ജൗഷീദ് അധ്യക്ഷത വഹിച്ചു.
മലർവാടി മെന്റർ ഉമൈമ അബ്ദുൽ ഗഫൂർ ചിത്രരചന മത്സരങ്ങൾക്കുള്ള നിർദേശങ്ങൾ നൽകി. മലർവാടി കോഓഡിനേറ്റർ ഫിദ നസീഫ മലർവാടിയെ പരിചയപ്പെടുത്തി. സിമി പ്രസാദ്, ഷെറിൻ ഉസ്മാൻ, സി.എം. ഹരിത എന്നിവർ ചിത്രരചന മത്സരങ്ങൾ വിലയിരുത്തി.
ചിത്രരചന മത്സരവിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ലുലു ജുബൈൽ ഡി.ജി.എം നവാഫ്, ഹൈപ്പർ മാർക്കറ്റ് മാനേജർ ഷാക്കിബ്, സെക്യൂരിറ്റി മാനേജർ നായിഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റയ്യാൻ മൂസ ഗാനം ആലപിച്ചു. ലുലു ജുബൈൽ ജനറൽ മാനേജർ ആസിഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
നാസർ ഓച്ചിറ, ജബീർ പെരുമ്പാവൂർ, മുഹമ്മദ് ഹാഫിസ്, റിജ്വാൻ ചേളന്നൂർ, റാഷിദ് കോട്ടക്കൽ, ശിഹാബ് മങ്ങാടൻ, സമീന മലൂക്ക്, ഷബീന ജബീർ, ഫാസില റിയാസ്, ഷിബിന മക്കാർകുഞ്ഞ്, നൂർജഹാൻ ഇസ്മാഈൽ, റഹ്മത്തുന്നിസ, സഹീറ, സിതാര, നഫീസത്ത് ബീവി, മിൻസിയ, സഫിയ ഷെഫിൻ, ഷറഫ, രഹ്ന സഫയർ, സാബിറ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഹഫീസ്, മെഹനാസ് എന്നിവർ അവതാരകരായിരുന്നു. മലർവാടി കോഓഡിനേറ്റർ നിയാസ് നാരകത്ത് സ്വാഗതവും മെന്റർ റഫീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.