വാഹനാപകടത്തിൽ ആലുവ സ്വദേശിയായ ​ടാക്​സി ഡ്രൈവർ മരിച്ചു

റിയാദ്​: നിയന്ത്രണം വിട്ട ട്രൈലർ കാറിലിടിച്ച്​ മലയാളി ടാക്​സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട്​ പതിറ്റാണ്ടിലേറെയായി ടാക്​സി ഡ്രൈവറായ ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത് (52) ആണ്​ ത്വാഇഫിലേക്കുള്ള യാത്രാമധ്യേ അൽ ഹുമയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചത്​.

ത്വാഇഫിലേക്ക്​ ഓട്ടം പോയതായിരുന്നു ശംസുദ്ധീൻ. റിയാദിൽ നിന്ന് 400 കിലോ മീറ്റർ അകലെ അൽ ഹുമയാത്തിൽ വെച്ച്​ എതിർദിശയിൽ വന്ന ട്രൈലർ ടയർ പൊട്ടി നിയന്ത്രണം വിട്ട്​ വന്ന്​ കാറിലിടിക്കുകയായിരുന്നു.​ സംഭവസ്ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. മൃതദേഹം അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. അപകടത്തിനിടയാക്കിയ ട്രൈലറി​െൻറ ഡ്രൈവറായ യമനി പൗരൻ പൊലീസ്​ കസ്​റ്റഡിയിലാണ്​.

ശംസുദ്ധീന്​ ഭാര്യയും മൂന്ന്​ പെൺമക്കളുമുണ്ട്​. മക്കളുടെ വിവാഹം കഴിഞ്ഞു. 

Tags:    
News Summary - A taxi driver from Aluva died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.