ജിദ്ദ: സൽമാൻ രാജാവിെൻറ അംഗരക്ഷകൻ അബ്ദുൽ അസീസ് അൽഫഗ്ഹാമിെൻറ മൃതദേഹം മക്കയിൽ ഖബറടക്കി. ഞായറാഴ്ച രാത്രി ഇശാക്കുശേഷം മസ്ജിദുൽ ഹറാമിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം ശറാഅയിലെ മഖ്ബറ ശുഹദാഉൽ ഹറമിലാണ് ഖബറടക്കം നടന്നത്. നിരവധി പേർ ചടങ്ങിൽ പെങ്കടുത്തു. ശനിയാഴ്ചയാണ് സൽമാൻ രാജാവിെൻറ അംഗരക്ഷകനായ മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ ബദാഅ് അൽഫഗ്ഹാം വെടിയേറ്റു മരിച്ചത്.
ജിദ്ദയിൽ സുഹൃത്തായ തുർക്കി ബിൻ അബ്ദുൽ അസീസ് അൽസ്തബ്തി എന്നയാളെ ഹയ്യ് ശാത്വിയിലെ വീട്ടിൽ സന്ദർശിക്കുന്നതിനിടെയാണ് സംഭവം.
സ്േനഹിതെൻറ വീട്ടിലിരിക്കെ കടന്നുവന്ന മംദൂഹ് ബിൻ മിശ്അലുമായുണ്ടായ തർക്കം മൂർച്ഛിക്കുകയും വീട്ടിൽനിന്ന് പുറത്തേക്കു പോയ മംദൂഹ് തോക്കുമായി തിരിച്ചെത്തി മേജർ ജനറലിനുനേരെ നിറയൊഴിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.